Wednesday 18 September 2013

കരിന്തണ്ടൻറെ ചങ്ങല മരം


        വയനാടിന്റെ ഹൃദയത്തിൽ പല നിഗൂഡതകളും ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ്.കേരളത്തിലെ മറ്റെല്ലാ ജില്ലകളേയും അപേക്ഷിച്ച് വയനാട് ഇന്നും പ്രകൃതിയിൽ കുളിച്ച് നിൽക്കുന്നു.വയനാടിനു പുറമേ ഉള്ളവർക്ക് വയനാടെന്നു കേൾക്കുമ്പോൾ കാടും,നീർചോലകളും,ആദിവാസികളുമാണ് ഒർമവരുകയെന്നു ഒരുപാട് പേർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്,ഒരു തരത്തിൽ അത് ശരിയാണുതാനും
         
നമ്മുടെ കേരളത്തിന്റെ പന്ത്രണ്ടാമത്തെ പുത്രിയായാണ്‌ 1980-ൽ വയനാട് ജന്മം കൊണ്ടത്.ബൈബിളിൽ ഹൗവ്വയെ സൃഷ്ട്ടിക്കാൻ ആദാമിന്റെ വാരിയെല്ലെടുത്തത്‌ പോലെ,വയനാടിന്റെ സൃഷ്ട്ടിക്ക് കോഴികോടിന്റെയും കണ്ണൂരിന്റേയും അസ്ഥിയാണെടുത്തതെന്നു മാത്രം.എന്നാൽ ഇതിനുപുറമെ അധികമാരും കേൾക്കാത്ത ഒരു കഥ ലക്കിടിയിൽ ഉറങ്ങുന്നുണ്ട്.
  എൻറെ ചെറുപ്പം തൊട്ടേ ഞാൻ കേട്ടുപോന്ന ആകാംഷയും,അന്ന് അതേപോലെ പേടിയും തോന്നിപ്പിച്ച കെട്ടുകഥ,ഞാൻ വയനാട്ടീന്നു കോഴിക്കോട് ചുരം ഇറങ്ങി പോകുമ്പോൾ എന്റെ മമ്മിയാണ് കഥ  ആദ്യം പറഞ്ഞ്തന്നത്.
     കഥ ഇങ്ങനെ തുടങ്ങാം,ബ്രിട്ടീഷുകാർ ഭാരതത്തിൽ വന്ന് അധികാരം സ്ഥാപിച്ച കാലം,അന്നു കോഴിക്കോട് നിന്ന് വയനാട്ടിലേക്കോ അതുവഴി മൈസൂറിലോട്ടോ ഒരു പാത ഉണ്ടായിരുന്നില്ല,വയനാട് പലതരം മരങ്ങളുടേയും സുഗന്ധ ദ്രവ്യങ്ങളുടേയും കലവറയാണെന്ന് അവർ മനസിലാക്കിയിരുന്നു,ആ കലവറയിൽ  കയ്യിട്ട് വാരാനും,വയനാട്ടിലൂടെ ശ്രീരംഗപട്ടണത്തിലെത്തി,അന്നത്തെ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെ ആക്രമിച് കീഴ്പ്പെടുത്താനും അവർ തരം നോക്കിയിരുന്നു.
ബ്രിട്ടീഷുകാർ അങ്ങനെയൊന്നും ലക്ഷ്യത്തിലെത്താതെ പിന്മാറുന്നവർ ആയിരുന്നില്ല.അവരിൽ പലരും 3 മലകളാൽ താങ്ങപെട്ട ചുരം കീഴടക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

പല കേമന്മാരും പരാജയം ഏറ്റു വാങ്ങി,പലരും പാതിവഴിയിൽ നിർത്തി,ചിലരെയെല്ലാം വന്യമൃഗങ്ങൾ ആക്രമിച്ചു,ചിലർ മരിച്ചുവീണു.അപ്പോഴും ചുരം അവരുടെ മുന്നിൽ തല കുനിക്കാതെ നിന്നു.ഇനി എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ച് നിൽക്കുമ്പോഴാണ് അജാനു ബാഹുവായ നമ്മുടെ കരിന്തണ്ടൻ ആട് മേയിക്കുന്നത് കണ്ടത്.
                            (വയനാട്ടിലെ,പടിഞ്ഞാറതതലയിലെ ശ്രീ അയ്യപ്പൻ മനോരമക്ക് വേണ്ടി വരച്ചത് )
എന്തായാലും മിടുക്കനായ എഞ്ചിനിയറടങ്ങുന്ന സംഘം സഹായത്തിനായി അദ്ദേഹത്തെ സമീപിച്ചു.കാടും മേടും താണ്ടുന്ന കരിന്തണ്ടനു വഴികൾ എല്ലാം പച്ചവെള്ളം പോലെ ഹൃദിസ്ഥമാണെന്ന് വേണം കരുതാൻ.എന്തായാലും സ്നേഹത്തിന്റെയോ ഭീഷണിയുടെയോ പുറത്ത് അദ്ദേഹം സമ്മതം മൂളി,സംഘം കരിന്തണ്ടൻറെ നേതൃത്വത്തിൽ യാത്ര തുടങ്ങി,സായിപ്പുമാർ പിന്നാലേം നടന്നു ദിനരാത്രങ്ങൾക്കൊടുവിൽ അവരുടെ പരിശ്രമം ഫലം കണ്ടു.ആ സുന്ദരി അവർക്ക് മുന്നിൽ തലകുനിച്ചു,അങ്ങനെ അവർ ചുരം കീഴടക്കി.ഈ സമയം എല്ലാരും ആഹ്ലാതതിമിർപ്പിലാറാടി,എന്നാൽ ദുരാഗ്രഹികളായിരുന്ന അവർ പ്രശസ്തിക്കു വേണ്ടിയുള്ള ലഹരിയിൽ ആണ്ടുപോയി,ചുരം കേവലം ഒരു ആദിവാസിയുടെ നാമത്തിൽ ലോകം അറിയപ്പെടുമോ എന്നവർ ശങ്കിച്ചു,ചുരം കണ്ടു പിടിച്ചത് അവരാണെന്ന് ലോകം അറിയണം എന്നവർ തീരുമാനിച്ചുറപ്പിച്ചു,പിന്നീട് അവരുടെ അങ്ങോട്ടുള്ള ശ്രമങ്ങൾ കരിന്തണ്ടനെ എങ്ങനെയെങ്കിലും വകവരുത്തണം എന്നതായിമാറി.
              കരിന്തണ്ടൻ അജാനുബാഹുവും,ശക്തിശാലിയും ആയതിനാൽ അദ്ദേഹത്തെ കൊലപെടുത്തുന്നത് ഒരു ശ്രമകരമായ ജോലിയാണെന്ന് അവർ മനസിലാക്കി,ഒരു മാർഗം അന്വേഷിച്ചു,ഗോറില്ല പോരാളികളായ അവർ  നേർകുനേർ പോരാടിയാൽ പോര എന്നുറച്ചു.അദ്ദേഹത്തെ ചതിയിൽ മാത്രേ വീഴ്ത്താൻ പറ്റൂ എന്ന് കണക്ക് കൂട്ടി തക്കം പാർത്തിരുന്നു.
     കരിന്തണ്ടൻ അന്ന് ആദിവാസി പണിയ വർഗക്കാരുടെ 'തലവൻ' ആയിരുന്നു,അധികാര ചിഹ്നമായി ഒരു വലിയ വള കയ്യിലദ്ദേഹം ധരിച്ചിരുന്നു,വള കിടക്കാൻ പോകുന്ന സമയത്താണ് ഊരിവെക്കുക,പിന്നീട് രാവിലെ കുളി കഴിഞ്ഞ് എടുത്തിടും,സായിപ്പ്മാരുടെ നിരീക്ഷണത്തിലായിരുന്ന കരിന്തണ്ടൻറെ പതുവ് രീതികൾ അവർ മനസിലാക്കി,അദ്ദേഹം ഉറങ്ങിയ തക്കത്തിൽ സായിപ്പ് വള മോഷ്ട്ടിച്ചു.രാവിലെ പതിവുപോലെ ഉണർന്ന അദ്ദേഹം വള കാണാതെ വിഭ്രാന്തിയിലായി,വള നഷ്ട്ടപെടുത്തിയ അദ്ദേഹം ഇനി തലവനായി ഇരിക്കാൻ യോഗ്യനല്ലെന്നും തീരുമാനിച്ചു. മാനസികമായി തളർന്നിരിക്കുന്ന കരിന്തണ്ടൻറെ നേർക്ക്‌ അവർ അതിക്രൂരമായി  നിറയൊഴിച്ചു.അങ്ങനെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ച് ചരിത്രമായി.
      ഒരു ദുർ മരണമായതിനാൽ കരിന്തണ്ടൻറെ ആത്മാവ് ചുരത്തിൽ അലഞ്ഞ് നടന്നു,ലക്കിടിയിലെ കാറ്റിൽ ആത്മാവിൻറെ ദീനരോദനം ഉയർന്നു.ആത്മാവ് വഴിയാത്രക്കാരേയും മൃഗങ്ങളെയും ഉപദ്രവിച്ചു,വാഹനങ്ങളെ മറിച്ചിട്ടു.അങ്ങനെയായപ്പോൾ ആർക്കും ആ വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റാതായി.പ്രശ്നം വെച്ച്നോക്കിയപ്പോൾ കരിന്തണ്ടൻറെ ആത്മാവാണ് ഈ ദുർനിമിത്തങ്ങൾക്ക് പിന്നിലെന്ന് കണ്ടു,പല മാന്ത്രികരും,പുരോഹിതന്മാരും വന്നു.എന്നിട്ടും ഫലമുണ്ടായില്ല.അവസാനം ദൂരദേശത്ത് നിന്നൊരു മഹാമാന്ത്രികൻ വന്നു,ദിവസങ്ങളോളം പൂജാദി കർമങ്ങൾ ചെയ്ത് ആത്മാവിനെ ലക്കിടിയിലുള്ള ഒരു വലിയ ആൽ മരത്തിൽ ചങ്ങലയിട്ട് ബന്ധിച്ച് അവടെ കുടിയിരുത്തി ഇതിന്നു ചങ്ങല മര മെന്നറിയപ്പെടുന്നു.
പിന്നീട് എല്ലാം ശുഭകരമായി മാറി.ആൾകാർ പേടികൂടാതെ യാത്ര തുടർന്നു,ആല്മരചോട്ടിലുള്ള ഭണ്‍ഡാരത്തിൽ വിശ്വാസികൾ പൈസ ഇടും,വിളക്കിനു തിരിതെളിക്കും,ചിലർ മുത്തപ്പനെന്നു    വിളിച്ച് പ്രാർത്ഥിക്കുന്നതുംഇന്നു  സ്ഥിരം   കാഴ്ചയാണ്.തൊട്ടടുത്ത് ഒരു ചെറിയ അമ്പലവും ഉണ്ട്.ചുരം കേറി വയനാട്ടിലെത്തുന്ന സഞ്ചാരികളും ഇവടെ വണ്ടി നിർത്തി കാണാതെ പോകാറില്ല.
   
 കരിന്തണ്ടൻറെ കഥ ശാസ്‌ത്രം അംഗീകരിക്കുന്നതിന് മതിയായ തെളിവുകൾ ഇല്ലെങ്കിലും വയനാട്ടിലെ പഴമക്കാരെല്ലാം ഇത് സത്യമെന്ന് പറയുന്നവരാണ് 
ഞാനും അങ്ങനെയണേ.എന്തായാലും അദ്ദേഹം     പണിയ  വിഭാഗത്തിൽപെട്ട 
ആദിവാസിയായിരുന്നു,ഏകദേശം 1750-1799 കലഘട്ടത്തിൽ    അടിവാരത്തുള്ള ചിപ്പിലത്തോട്   എന്ന സ്ഥലത്ത് ജീവിച്ചിരുന്നതായി പറയപ്പെടുന്നു.ഈ ചങ്ങല മരമല്ലാതെ വേറെയൊന്നും അദ്ദേഹത്തിൻറെ സ്മരണക്കായി വയനാട്ടിൽ ഇല്ല എന്നുള്ളത് ഒരു വേദനിപ്പിക്കുന്ന സത്യമാണ്.
    ഇനി കരിന്തണ്ടനെ കൊന്നവരോട് അദ്ദേഹത്തിന്റെ ആത്മാവ് പ്രതികാരം ചെയ്തോ അതോ ക്ഷമിച്ചോ എന്തോ,എനിക്കറിയില്ല ഇന്നും അതൊരു ചോദ്യചിഹ്ന്യമായി കിടക്കുന്നു,ദേ ഇങ്ങനെ ????
                     

10 comments:

  1. വയനാട്ടിൽ പലപ്പോഴും വന്നുപോയിട്ടുണ്ടെങ്കിലും ഈ ചരിത്രം അറിഞ്ഞിരുന്നില്ല.അടുത്ത വരവിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു

    ReplyDelete
    Replies
    1. cheta,ith athikamarkkum ariyillathathkondanu,,,,

      Delete
  2. ആദ്യമായാണു ഇങ്ങിനെ ഒരു കഥ കേള്‍ക്കുന്നത്. ഇതു പങ്കുവച്ചതിനു നിങ്ങള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊള്ളുന്നു.

    അക്ഷരതെറ്റുകള്‍ ഒരുപാട് കുറഞ്ഞു. എന്നിരുന്നാലും കുറച്ചൊക്കെ അവിടേയുമിവിടേയുമായുണ്ട്. പോസ്റ്റ് ചെയ്യുന്നതിനുമുന്നേ ഒന്നോ രണ്ടോ ആവര്‍ത്തി വായിച്ചുനോക്കിയാല്‍ അതും ഒഴിവാക്കാവുന്നതേയുള്ളൂ. തുടരുക..

    ReplyDelete
    Replies
    1. thanks cheta,,,,chetante suggestions enikku orupad gunam cheyyunnund,,,,iniyum advices expect cheyyunnnu,,,,

      Delete
  3. പുതിയ അറിവുകള്‍ പകര്‍ന്നുതന്നതിന് നന്ദി.
    ആശംസകള്‍

    ReplyDelete
  4. പറഞ്ഞു പറഞ്ഞു കൈമാറ്റം ചെയ്യപ്പെട്ട കരിന്തണ്ടന്‍റെ കഥ, ഈ തലമുറയിലേക്കും പകര്‍ന്നത് നന്നായി. ഇനി മുതല്‍ ഒരു റെക്കോര്‍ഡ്‌ ആയി ഇവിടെ ഉണ്ടാകുമല്ലോ. !!

    ധീരദേശാഭിമാനിക്ക് അഭിവാദ്യങ്ങള്‍ !!

    ReplyDelete
  5. അഭിവാദ്യങ്ങള്‍,,,,,,,

    ReplyDelete