Thursday, 26 September 2013

ഇന്നിന്‍റെ പ്രണയം

മുള്‍വേലി കെട്ടി മറച്ചൊരാ ഹൃദയവും
ഇരുതല വാളുപോല്‍ മൂര്‍ച്ചയുള്ള കണ്ണും...
അതായിരുന്നു നീ

ഭ്രാന്തമായ നിന്‍ ചിന്തകള്‍
എന്നെ പിച്ചി ചീന്തി
നിന്‍റെ മനസിന്‍റെ തടവുകാരിയാക്കി
ക്ലാവ് പിടിച്ച നിന്‍ മനസെന്നും ശൂന്യമായിരുന്നു
അതില്‍ ക്ഷമയെന്ന രണ്ടക്ഷരം കളവുപോയിരുന്നു

നിന്‍റെ മൗനം എന്നും
ഊതി വീര്‍പ്പിച്ച കുമിളയായിരുന്നു
പതിയെ നിന്നില്‍ നിന്നകലാന്‍
മനസിനെ ചങ്ങലക്കിട്ടു....

നമുക്കിടയില്‍ എന്നും വാക്കുകള്‍ നിശബ്ദമായി
നിന്‍റെ വിളിക്കായി ഞാന്‍ കാത്തിരുന്നില്ല
എന്‍റെ വിളിക്കായി നീയും
കണ്ണുകള്‍ ഒരിക്കലും കഥ പറഞ്ഞില്ല
മനസുകള്‍ ഒരിക്കലും
കാണാന്‍ വെമ്പല്‍ കൊണ്ടില്ല
പരസ്പരം കാണുമ്പോള്‍
അന്യരെ പോലെ മുഖം തിരിച്ചു

വിശ്വാസം പോലുമില്ലാത്തൊരു യാത്ര
ഇനി വേണ്ടെന്ന് തോന്നി
നീ പറഞ്ഞ വാക്ക്,ഇന്നും മുഴങ്ങുന്നു
നോക്കാം വേറൊരു തുണയെനിക്കായി...
അന്ന് നീ ഇറക്കി വിട്ടത്
എന്നെയല്ല,നിന്നെ തന്നെയായിരുന്നു

എല്ലാം ഒരു സ്വപ്നം മാത്രമായി
ഇന്നീ പ്രണയത്തിന് കബറൊരുങ്ങുമ്പോള്‍
ഒരാശ്വാസം...
നമുക്ക് നഷ്ട്ടപ്പെടാന്‍ ഒന്നുമില്ലല്ലോ
നേടാനും...






5 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. നിന്‍റെ മൗനം എന്നും
    ഊതി വീര്‍പ്പിച്ച കുമിളയായിരുന്നു


    എനിക്കിഷ്ട്ടമായ ഉപമ.

    ReplyDelete
  3. മുള്‍വേലി കെട്ടി മറച്ചൊരാ ഹൃദയവും
    ഇരുതല വാളുപോല്‍ മൂര്‍ച്ചയുള്ള കണ്ണും...
    അതായിരുന്നു നീ ....
    നല്ല വരികള്‍ തീക്ഷ്ണമായ പ്രയോഗങ്ങള്‍ നന്നായിരിക്കുന്നൂ നീതു :)

    ReplyDelete