Friday, 13 September 2013

ജീവിതം



ചിരകലമെന്റെ നെറ്റിയിൽ ചാലിച്ച
ചന്ദ്നത്തിന്‌ ഗന്ധമില്ല

ഇന്നലകളെ
തലോലിച്ചിരിക്കുമ്പോൾ
ഭൂതകാലം ഒരു നേട്ടമായിരുന്നു
ഇന്നിന്റെ നേരറിയുമ്പോൾ
ഭാവി ഒരു അനിശ്ചിതത്വം

കാലചക്രം ഉരുളുമ്പോൾ
ഭീതിമാത്രം  ഉണരുന്നു
കലിയുഗത്തിൻ ചിത്തഭ്രമത്തില്‍
ഭൂമിയുടെ പേറ്റുനോവാരറിയുന്നു

ഇവടെ വിടരുന്ന  മർത്യ ജന്മം
അർത്ഥശൂന്യമായി കൊഴിയുന്നു
നേരും,നെറിയും വിദൂരതയിൽ
മറയുമ്പോൾ

ഇനി കണ്ണടക്കുമ്പോൾ ഓർക്കാൻ
ആത്മാവിനൊരു ബാക്കിപത്രമായി
ഒരു പിടി നഷ്ടസ്വപ്നങ്ങളും
                     

6 comments:

  1. നീതുവിന്റെ കവിതയ്ക്ക് നല്ല ആശയം ഉണ്ട് .. അവതരണവും തരക്കേടില്ല . പക്ഷേ അക്ഷരത്തെറ്റുകൾ , അത് തീർച്ചയായും ശ്രദ്ധിക്കണം .. ഇനിയും നന്നായി എഴുതുക ..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ..

    ReplyDelete
  2. നന്നായിട്ടുണ്ട്...അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ..എല്ലാ ആശംസകളും
    പിന്നെ കമന്റ് ഇടുമ്പോള്‍ വരുന്ന വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കു..

    ReplyDelete
  3. ഇതു കവിതയൊന്നും അല്ല..മലയാളംപഠിക്കുന്ന പിള്ളേരുടെ ഓരോ പണികള്‍...ഇതില്‍ ഒരു ആശയവും കോപ്പും ഇല്ല..വെറും അക്ഷരതെറ്റുകള്‍ മാത്രം.പണിയോന്നുമില്ലാത്തവര്ക്‌ കമന്റ്‌ എഴുതാന്‍ ഒരു സ്ഥലം.

    ReplyDelete
  4. എഴുതിയെഴുതി തെളിയട്ടെ ആശംസകള്‍

    ReplyDelete
  5. നന്നായിട്ടുണ്ട്...ഇനിയും എഴുതുക വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക

    ReplyDelete
  6. iniyum...........nallathu varatte....
    kooduthal ezthuoo...........
    ormakale nannai thalolicholu

    aashamsakal

    ReplyDelete