Friday, 15 November 2013

ചില നൊമ്പരങ്ങള്‍

ജനനം
എണ്ണത്തില്‍ കുറഞ്ഞ്
ഒന്ന്
നാമൊന്ന് നമുക്കൊന്ന്
ബാല്യം
കുടിക്കാന്‍
കുപ്പിപാലും
കളിക്കാന്‍
കുഞ്ഞികൈകളില്‍
മൊബൈലും,ഐ പാഡും
വിദ്യാഭ്യാസം
പ്രവേശന പരീക്ഷ
ഒരു പ്രഹസനം
എറിയണം
നോട്ട് കെട്ടുകള്‍
ചുമക്കണം
എടുക്കാന്‍ പറ്റാത്ത
ഭാരം
കൌമാരം
എല്ലാം മറച്ചു നടക്കണം
പര്‍ദ്ദയിട്ട്
പുറത്തിറങ്ങണം
പേടിച്ച്...
ചാരിത്ര്യംസൂക്ഷിക്കാന്‍
ഒരടി അകറ്റി നിര്‍ത്തണം
അച്ഛനേം,സഹോദരനേം
പ്രണയം
എന്നും ഒരു മുഖം
കാണാന്‍ വയ്യ
ദിനവും ഇണയെ
മാറ്റി എടുക്കും
ഒന്ന് പോയാല്‍
മറ്റൊന്ന്
വിവാഹം
മറക്കും പ്രണയങ്ങള്‍
ഓരോന്നായി
അളന്നു നോക്കും
സ്വര്‍ണവും,സ്വത്തും
എന്നിട്ടാവം താലികെട്ട്
കുടുംബം
കൂടുമ്പോള്‍ ഇമ്പമില്ല
വേണം
ഒന്ന് മാത്രം
"സ്വത്ത്‌"
ജോലി
സ്നേഹവും,ആത്മാര്‍ത്ഥതയും
ദൂരെ എറിഞ്ഞ്
ചിരിച്ച് കഴുത്തറുക്കുന്നവന്‍
"വിജയി"
വിശ്വാസം
മുക്കോടി ദൈവങ്ങളും
പോരാഞ്ഞ്
ആള്‍ ദൈവത്തിന്‍
പുറകെ പോകും
"വിശ്വാസം"
വാര്‍ദ്ധക്യം
ആജന്മ സ്വത്തുക്കള്‍
വിട്ടെറിഞ്ഞ്‌
പോകും വൃദ്ധ സദനത്തില്‍
കനിവും തേടി
മരണം
ഒരിറ്റു കണ്ണീര്‍ ആരും
വീഴ്ത്തില്ല
പോകണം തനിച്ചു
എന്നന്നേക്കുമായി

46 comments:

 1. gud continue to write.visit also my blog
  http://chilamarmarangal.blogspot.in

  ReplyDelete
 2. ജനനം തൊട്ടു മരണം വരെ ജീവിതം നിരാശ മാത്രം നിറഞ്ഞു നിൽക്കുന്നതല്ല. അങ്ങിനെയെങ്കിൽ നാമൊന്നും ഈ ഘട്ടങ്ങൾ കടന്നു മരണത്തിലേക്ക് പോകില്ല. നേരെ പോകും. എപ്പോഴും പ്രത്യാശയുടെ കിരണങ്ങൾ ഉണ്ട്..

  ReplyDelete
  Replies
  1. ഈ ലോകത്തിന്റെ പോക്ക് നമ്മുടെ പ്രതീക്ഷക്ക് ഒപ്പം അല്ലല്ലോ,,,എന്നും മനസ്സില്‍ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങള്‍ അല്ലേ നടക്കുന്നത്,,,

   Delete
 3. ഇന്നത്തെ ചിന്താ വിഷയങ്ങള്‍ കോര്‍ത്തിണക്കിയ നുറുങ്ങു കവിതകള്‍ .....ഗുഡ്

  ReplyDelete
 4. ജനനം മുതൽ മരണം വെര...നന്നായിരിക്കുന്നു.ആശംസകൾ

  ReplyDelete
 5. ചില ചിതറിയ ചിന്തകള്‍ ,, കൊള്ളാം

  ReplyDelete
 6. നല്ല വിഷയങ്ങള്‍ .... പക്ഷേ , നെഗറ്റീവ്‌ ചിന്തകളും നിരാശയും മാത്രം.......?????

  ReplyDelete
  Replies
  1. ഇന്നത്തെ ലോകം മാണിത്,,,,

   Delete
 7. പൊളളുന്ന ജീവിത സത്യങ്ങള്‍ ആശംസകള്‍

  ReplyDelete
 8. നുറുങ്ങുകൾ കൊള്ളാം...ആശംസകൾ

  ReplyDelete
 9. അല്പം കൂടി പോസിടിവ് ആകൂ നീതു...
  നല്ല വരികള്‍
  നല്ലതേ വരൂ ... :)

  ReplyDelete
  Replies
  1. ഞാന്‍ പോസിറ്റീവ് ആണ്,,,ഇനി അല്ലേ??? എങ്കില്‍ നന്നാകാം,,,

   Delete
 10. പറഞ്ഞതത്രയും സത്യം ... വരികള്‍ കൊള്ളാം

  ReplyDelete
 11. എങ്ങനെ നോക്കുന്നുവോ അങ്ങനെ കാണുന്നു

  ReplyDelete
 12. നന്നായിട്ടുണ്ട് കുഞ്ഞി കവിതകൾ
  ഇത്തിരിയും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി..
  ആശംസകൾ !

  ReplyDelete
 13. ഈ ചെറു രചനകള്‍ എല്ലാം ഇഷ്ടമായി
  ആശംസകള്‍

  ReplyDelete
 14. ഇന്നിലേക്ക്‌ ഒരു കണ്ണാടി എടുത്തു വച്ചപ്പോലെ...

  ReplyDelete
  Replies
  1. കണ്ണാടി എങ്കില്‍ കണ്ണാടി,,,,

   Delete
 15. കാഴ്ചകളെക്കാള്‍ കാഴ്ചപ്പാടുകള്‍ ആണ് മുന്നോട്ട് നയിക്കുന്നത്.. നമ്മുടെ കാഴ്ചപ്പാടുകള്‍ തന്നെയാണ് യഥാര്‍ഥ നമ്മളും.. തുടക്കം മുതല്‍ ഒടുക്കം വരെയും നിരാശ മാത്രമായാല്‍ എന്തര്‍ത്ഥം...

  ReplyDelete
  Replies
  1. ഇനി പ്രതീക്ഷ കവിതയില്‍ വരുത്താന്‍ ശ്രമിക്കാം,,,

   Delete
 16. ഇതുവരെ എഴുതിയതില്‍ എനിക്ക് ഏറ്റവും മനോഹരം എന്ന് തോന്നിയ ഒന്ന്

  ReplyDelete
 17. ചിന്താര്‍ഹമായത്!
  ആശംസകള്‍

  ReplyDelete
 18. ഒരുപാട് ലാവണ്യ സാധ്യതകള്‍ ഉള്ള ഒരു പ്രമേയവും സങ്കല്‍പ്പവും ഒക്കെയായിരുന്നു നീതു..പക്ഷെ വാക്കുകള്‍ വെറുതെ പെറുക്കി വച്ചത് പോലെ തോന്നി.പിന്നെ എല്ലാ ജീവിത നിരാസങ്ങള്‍ക്കും അവസാനം പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം കൊളുത്തി വയ്ക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതല്ലേ?വെറുതെ ആണെങ്കില്‍ കൂടി...

  ഇനിയും നന്നായി എഴുതാന്‍ ആവട്ടെ
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ഏട്ടാ,,,ഇനി അങ്ങനെ എഴുതാം

   Delete
 19. നല്ല കവിത.ആശംസകള്‍ നീതു..

  ReplyDelete
  Replies
  1. നന്ദി ശ്രീ ചേട്ടാ

   Delete
 20. ശുഭാപ്തി വിശ്വാസിയാകൂ കുഞ്ഞാടേ ............

  ReplyDelete
 21. ഇന്നിന്റെ ചില കാഴ്ച്ചകള്‍ ഏറ്റക്കുറച്ചിലുകളോടെ പറഞ്ഞിരിക്കുന്നു. എങ്കിലും ബാല്യം, വിദ്യാഭ്യാസം, ജോലി, വാര്‍ദ്ധക്യം, മരണം ഈ വരികളിലൊക്കെ അല്‍പ്പം മേമ്പൊടി ചേര്‍ത്തിട്ടുണ്ടെന്ന് തോന്നി.

  ReplyDelete
 22. ജീവിത ചക്രം മുഴുവന്‍ ചെറു വരികളില്‍...നന്നായി

  ReplyDelete
 23. പിറന്നു വീഴും മുതല്‍ എരിഞ്ഞു തീരും വരെ...
  നന്നായി... :)

  ReplyDelete
 24. സ്നേഹവും,ആത്മാര്‍ത്ഥതയും
  ദൂരെ എറിഞ്ഞ്
  ചിരിച്ച് കഴുത്തറുക്കുന്നവന്‍
  "വിജയി"

  ReplyDelete