Thursday, 7 November 2013

മറക്കാന്‍

എന്‍റെ നെഞ്ചിലെ വിങ്ങലിനേക്കാള്‍
വലുതല്ല നിന്‍റെ മൗനം
എന്‍റെ കണ്ണീരിനേക്കാള്‍ ആഴമുണ്ടോ
 നിന്‍റെ ത്യാഗങ്ങള്‍ക്ക്  ...

ഹൃദയം മുറിയുന്ന വാക്കുകള്‍
എന്നേ ഞാന്‍ ശീലിച്ചു
ഇന്നെന്റെ മുഖം ഒരു  തകര്‍ന്ന ചില്ലുകൊട്ടാരം
നിന്‍റെ ചിന്തകള്‍ തേച്ച് മിനുക്കാനും
സ്വപ്നങ്ങള്‍ക്ക് ചായം പൂശാനും
ഇനി എന്‍റെ മാന്ത്രിക വിരലുകള്‍ ഇല്ല...

എന്നും ഒരു കറുത്ത അദ്ധ്യായമായി നീ ഉണരും
എന്‍റെ ചിറക് കരിഞ്ഞ ഗന്ധം
നിന്‍റെ അസ്ഥികളെ തളര്‍ത്തും
നിന്‍റെ നാട്ടില്‍ ഒരു സൂര്യനും ഉദിക്കരുത്
നിനക്കായി പ്രകാശത്തിന്റെ
ഒരു കിരണവും ബാക്കിയില്ല
നീ തൊടുത്തുവിട്ട അസ്ത്രങ്ങള്‍
ഇനിയെങ്കിലും എന്നെ പിന്തുടരാതിരിക്കട്ടെ
ഇരുട്ടിനെയാണ് ഞാന്‍ സ്നേഹിച്ചിരുന്നത്
ഇനി എന്‍റെ യാത്ര നിന്‍റെ നിഴലിനു പുറകെ...

ഏത് ഗായത്രി ചൊല്ലേണം
ഞാനെന്റെ ക്ലാവ് പിടിച്ച മനസിനുള്ളില്‍
ഏത് മണ്ണില്‍ ശിരസറ്റു വീഴണം
ഈ യാത്രയില്‍..
തേന്മാവിന്‍ ചോട്ടിലെ
പഞ്ചാര മണലില്‍
എന്തിനെന്നെ  വീണ്ടും അണിയിക്കുന്നു
 തേന്‍ പുരട്ടിയ മുള്‍ക്കിരീടം...




24 comments:

  1. ഉപേക്ഷിക്കണം,മറന്നു കളയണം എന്നെന്നേക്കുമായി.

    ReplyDelete
  2. ഓര്‍മ്മകള്‍ നല്ലതാണ് ,ഒരു വിരഹതിനെങ്കിലും
    ഒന്നും മറക്കരുത് , ഒരു നേര്‍ത്ത സുഖത്തിനെകിലും !
    :)
    അസ്രൂസാശംസകള്‍

    ReplyDelete
  3. ഇങ്ങനെയങ്ങു പോരട്ടെ പുതിയ പുതിയ കവിതകള്‍...വിരഹവും പ്രണയവും എല്ലാം എല്ലാം നിറഞ്ഞു ഒഴുകട്ടെ..!

    ReplyDelete
  4. ശുഭ പ്രതീക്ഷയോടെ ചിന്തിക്കുക പ്രവര്‍ത്തിക്കുക ,അത് നാളെയിലേക്ക് പുത്തന്‍ ഉണര്‍വ് നല്‍കും . ലളിതമായ ഒരു കവിത

    ReplyDelete
  5. തേന്‍ പുരട്ടിയ മുള്‍ക്കിരീടമാണെങ്കിലും..!!

    ReplyDelete
  6. ഏത് ഗായത്രി ചൊല്ലേണം
    ഞാനെന്റെ ക്ലാവ് പിടിച്ച മനസിനുള്ളില്‍
    ഏത് മണ്ണില്‍ ശിരസറ്റു വീഴണം
    ഈ യാത്രയില്‍..
    തേന്മാവിന്‍ ചോട്ടിലെ
    പഞ്ചാര മണലില്‍
    എന്തിനെന്നെ വീണ്ടും അണിയിക്കുന്നു
    തേന്‍ പുരട്ടിയ മുള്‍ക്കിരീടം...നല്ല വരികൾ ..ആശംസകൾ

    ReplyDelete
  7. മനസ്സിലെ വിങ്ങലുകളിൽ നിന്നാണ് ഒരു കവിത ജനിക്കുന്നത്,,,,

    ആശംസകൾ

    ReplyDelete
  8. നന്ദി ഇക്ക ഇവടെ വന്നതിന്

    ReplyDelete
  9. എന്റെ വിങ്ങലും വേദനയുമാണ് ഏറ്റവും വലുത് എന്ന ചിന്ത ഇല്ലാതാക്കിയാല്‍ പല ആശ്വാസവും ലഭിക്കും.
    ലളിതമായ കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. മറക്കാനുള്ള വിങ്ങലുകൾ...
    വാക്കുകളും വരികളും
    മനോഹരം ...

    ReplyDelete
  12. ഏത് ഗായത്രി ചൊല്ലേണം
    ഞാനെന്റെ ക്ലാവ് പിടിച്ച മനസിനുള്ളില്‍
    ഏത് മണ്ണില്‍ ശിരസറ്റു വീഴണം
    ഈ യാത്രയില്‍..
    തേന്മാവിന്‍ ചോട്ടിലെ
    പഞ്ചാര മണലില്‍
    എന്തിനെന്നെ വീണ്ടും അണിയിക്കുന്നു
    തേന്‍ പുരട്ടിയ മുള്‍ക്കിരീടം...
    Neethooseആശംസകൾ

    ReplyDelete
  13. എത്ര യാത്രകള്‍ ഇങ്ങനെ.... "തേന്‍ പുരട്ടിയ മുള്‍ക്കിരീടം..." >> ഇഷ്ടായി നീതൂസ്... ആശംസോള്‍ :)

    ReplyDelete