നീ തന്ന ദാനമല്ലോ   ജീവിതം
നീ തന്ന അല്ലേ സർവ്വതും 
കരുണയോടെ  ഒന്ന്  നോക്കണേ 
നാഥാ..
കരുണയോടൊന്നു  നോക്കണേ !
പറയാതെ വയ്യ എങ്കിലും 
എന്തെ നീ  വൈകുന്നു..
നീ വരാതെ  ഇന്നിനി ലോകം വിറക്കുന്നു.. 
വിളി കേൾക്കാതെ  ദൂരെ നീ 
എങ്ങോ മറഞ്ഞുപോയ്..
കൈകൾ വിറക്കുന്നു,  കാലുകളോ 
തളരുന്നു.. 
 മനമാകെ  ഉലയുന്നു 
ഉള്ളു നിറഞ് കരഞ്ഞു പോകുന്നു.. 
ഏറെ  നീ വൈകല്ലേ 
നാഥാ, ചാരത്തണയേണമെ..
സങ്കട  പാച്ചിലിൽ ലോകം 
ഉലയുമ്പോൾ 
വഴി  കാണാതെ നിൻമക്കൾ  അലയുന്നു.. 
കാവലായി  നിൽക്കാൻ  ദൂതനെവിടെപ്പോയി.. 
നാഥാ 
കനിയേണമേ ലോകരിന്മേൽ.. 
ക്ഷമിക്കണമേ  ഞങൾ തൻ അപരാധങ്ങൾ 
ഓരോന്നും 
കാൽവരിയിലെ  സ്നേഹമേ 
ദൂരെ ദൂരെ മായല്ലേ.. 
നിന്റെ കനിവ് കാത്തു ഞാൻ 
ഉരുകി ഉരുകി പ്രാർത്ഥിക്കുന്നു
Love u God 
plz help us to come back...
Amen
ഭക്തിസാന്ദ്രമായ ഗാനം . ഈണം നൽകി. പാടിക്കൂടേ..
ReplyDeleteപാടാൻ അറിയില്ലല്ലോ...
Deleteകുറച്ചൊരു പാഠം പഠിക്കട്ടെ എന്ന് കരുതി മാറി നിൽക്കുന്നതാ. വേഗം വരും.
ReplyDeleteവേഗം വരട്ടെ..
ReplyDeleteമനമലിയുമല്ലോ വേഗംവരും
ReplyDeleteആശംസകൾ