
നിനക്കായ് ഒരു ജന്മദിനം
ചാരെ അണയുമ്പോള്‍
ഒരു തിരി വെളിച്ചമായി
നീ ഉണരാന്‍
ഒരു ചിത്രശലഭമായി പറന്നുയരുവാന്‍
എങ്ങനെ ആശംസകള്‍ നേരേണ്ടു
ഞാന്‍.....
എന്നും പുതു സ്വപ്നം
കണ്ടുണരാന്‍
നന്മയുടെ പ്രകാശം പരത്തുവാന്‍
അര്‍പ്പിക്കാം
ഒരായിരം അര്‍ച്ചനകള്‍
തെളിയിക്കാം ഒരായിരം
കല്‍വിളക്കുകള്‍.....
നിന്നിലെ നന്മകള്‍ അണഞ്ഞു
പോകാതിരിക്കാന്‍
ഏത് മാലാഖയെ അയക്കേണം ഞാന്‍
ആരോഗ്യവതിയായി എന്നും
കാണാന്‍ ഏത് മന്ത്രം
ചൊല്ലേണ്ടു ഞാന്‍
നീ ഉറങ്ങുമ്പോള്‍ കാവലിരിക്കാന്‍
ഒരു പൂര്‍ണ്ണ ചന്ദ്രനായ്
ആരെ ഉണര്‍ത്തണം....
എന്നും നിന്നില്‍ പുഞ്ചിരി
വിടരാന്‍
ഏത് സൌഭാഗ്യങ്ങള്‍ക്കായി
പ്രാര്‍ത്ഥിക്കേണ്ടൂ സഖീ....
ആയിരം പൂര്‍ണ്ണ ചന്ദ്രനായി
ഇനിയും കോടിജന്മങ്ങള്‍ ഉണ്ടാകുവാന്‍
നേരുന്നു ആശംസകള്‍, ......