Sunday, 2 June 2019

Saturday, 13 April 2019

പ്രണാമം

പണ്ടുമുതലേ സിനിമാക്കാരേക്കാൾ ആരാധനാ  ഐഎഎസ് കാരോട് ആയിരുന്നു  ..  മനസ്സിൽ ഏറെ ബഹുമാനവും ആരാധനയും തോന്നിയ ഒരാൾ ആയിരുന്നു ഡോക്ടർ  ബാബു പോൾ ഐ എ എസ്  ..കുഞ്ഞു നാളിലെ കേട്ടറിഞ്ഞ പേര് ..സഭയുടെ കാര്യങ്ങൾക്ക് എപ്പോഴും സജീവമായി നിൽക്കുന്നത് കൊണ്ടുകൂടിയാണ് വീട്ടുകാരിൽ നിന്നും അദ്ദേഹത്തെ നേരത്തെ അറിയാൻ സാധിച്ചത് ..

ഇഷ്ടക്കൂടുതൽ കൊണ്ടാവാം അദ്ദേഹത്തിന്റെ യൂട്യൂബിൽ ഉള്ള ഒട്ടു മിക്ക വീഡിയോസും തിരഞ്ഞു പിടിച്ചു കണ്ടിട്ടുണ്ട് .അദ്ദേഹത്തിന്റെ ഓരോ വാക്കും വിലയേറിയവ ആയിരുന്നു .
ഒരിക്കൽ സാറും  പ്രിയ ശിക്ഷ്യ ശ്രീമതി ദിവ്യ എസ് അയ്യരും തമ്മിലുള്ള ഒരു ഇന്റർവ്യൂ കാണാൻ ഇടയായി ..ആ ഇന്റർവ്യൂവിൽ മിക്കപ്പോഴും  അദ്ദേഹം ചുമച്ചു കൊണ്ടിരിക്കുവായിരുന്നു ..കൂടെ കൂടെ വെള്ളം  കുടിച്ചും ഇന്റർവ്യൂ നിർത്തിയും അദ്ദേഹം വളരെ അധികം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..ഇടക്ക് തൊണ്ടയിൽ കുരിശു വരച്ചു ..
ചുമ മാറുന്നതിനായി ആണ് കുരിശ് വരച്ചെതെന്നു ആരോടോ പറയുകയും ചെയ്തു.
ഷാർജ ബുക്ക് ഫെയറിൽ വെച്ചാണ് അദ്ദേഹം ഒരു എഴുത്തുകാരനും കൂടി ആണെന്ന് അറിഞ്ഞത് ...

"നിങ്ങൾക്ക് പാകമല്ലാത്ത ഷർട്ട് കൊടുക്കുന്നതല്ല , ഏറ്റവും പ്രിയപ്പെട്ട ഷർട്ട് കൊടുക്കുമ്പോഴാണ് ദാനം ആകുന്നത് "

എന്ന് പറഞ്ഞു തന്ന സ്നേഹത്തിന് നന്ദി ...
We will miss you sir...