Wednesday 11 January 2017

പ്രവാസമേ.....

കണ്ണില്‍ എണ്ണ ഒഴിച്ച്
പ്രിയമുള്ളവർ നാട്ടിൽ...
ഏഴാം കടലിനും ഇപ്പുറം
ഒരു വിളിപ്പാടകലെ നാം...

പ്രവാസമാം തീക്കനലിനാല്‍ വെണ്ണീറാവാതിരിക്കാൻ
കൂടെ കൂട്ടൂ നല്ല  ചങ്ങാതിമാരെ..
ചേര്‍ന്നുല്ലസിക്കാം ഒഴിവ് നാളുകള്‍...
ചാലിച്ചെടുക്കൂ സ്നേഹം ഭസ്‌മം പോല്‍...
ചുണ്ടിൽ അണിയേണം നിറ പുഞ്ചിരി
കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി ഓടുമ്പോള്‍
മറക്കരുതേ നിങ്ങളുടെ ജീവിതവും
യൌവ്വനവും...
കുതികാല്‍ ചവിട്ടാതെ
ഒരുമിച്ചു നില്ക്കാം വിജയം വരെ...

ഏകാന്തതയുടെ തടവറയില്‍
ഓര്‍മ്മകളുടെ വരമായെത്തുന്ന
മഴവില്ല് പോൽ വർണ്ണാഭമാക്കിയ
ബാല്യ കാലമേ  നിനക്ക് കൂപ്പുകൈ...
പഞ്ചാരമണലിൽ കാലിടറാതെ
ഓടി എത്തണം തിരികെ...

8 comments:

  1. പഞ്ചാരമണലല്ല വറചട്ടിയിലെ തീമണലാണ് ഗൾഫ് .. കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന പ്രിയപ്പെട്ടവർ ആണ് ഏകസ്വാന്തനം...ഇഷ്ടമായി ആശംസകൾ

    ReplyDelete
  2. ഓരോ പ്രവാസിയുടെയും ചിന്തകള്‍.

    ReplyDelete
  3. nice.... also welcome to write our graamina blog...

    ReplyDelete
  4. പ്രവാസമാം തീക്കനലിനാല്‍ വെണ്ണീറാവാതിരിക്കാൻ
    കൂടെ കൂട്ടൂ നല്ല ചങ്ങാതിമാരെ..

    വാക്കുകള്‍ വളരെ നന്നായി...

    എന്റെ കുഞ്ഞു ബ്ലോഗിലേക്കും സ്വാഗതം

    http://parayathebakivachath.blogspot.in/

    ReplyDelete
  5. മറക്കരുതേ നിങ്ങളുടെ ജീവിതവും
    യൌവ്വനവും...
    ആശംസകൾ

    ReplyDelete