മഴ തോർന്നൊരു നേരത്ത്
നടുമുറ്റ പാതിയിൽ
കഥ കേൾക്കാൻ വന്നൊരു
കുളിർക്കാറ്റേ....
വെറുതെ വഴി തെറ്റി പോവാതെ
വരികെന്റെ നാട്ടു മാവിൻ ചുവട്ടിൽ
തരിക നീ കൊതിയൂറും
മാമ്പഴം ഒന്ന്....
അരയാലിൻ കൊമ്പിൽ
നാട് അറിയാതെ വന്ന അടയ്ക്കാക്കുരുവി
കണ്ടുവോ നീ എന്റെ
തത്തയെ
ആരുടെയോ പേർ ചൊല്ലി പറന്നുപോയി അവൾ
പച്ച നിറം ബാക്കിയാക്കി....
നല്ല രസമുണ്ടായിരുന്നു കേട്ടോ.!!!!
ReplyDeleteഇതെല്ലാം ഒന്ന് കൂടെ ഒന്ന് മിനുക്കി എടുത്തു കൂടെ? വെറുതെ .. ഒരു നല്ല കവിത ആകാൻ.
ReplyDeleteനന്നായിരുന്നു.. ഇനിയും എഴുതൂ... ആശംസകൾ.
ReplyDeleteആശംസകൾ
ReplyDelete