Monday 11 November 2013

കടലിനു കരയോട് പറയാന്‍

എനിക്ക് നിന്നോടെന്നും
ഇഷ്ട്ടമാണ്
എന്നിലെ ഓരോ തിരകളും
നിന്നെ നനക്കാന്‍
എന്നില്‍ അടിക്കുന്ന ഓരോ തിരമാലയും
നിന്നോട് ചേരാന്‍
ഈ വേലിയിറക്കങ്ങള്‍
നിന്നില്‍ നിന്നുള്ള
വേര്‍പാട്
ഞാനൊരിക്കലും വറ്റുന്നില്ല
എന്നിലെ ഓളവും
നിലയ്ക്കുന്നില്ല
ഇനിയും നിന്നിലലിയാന്‍
എന്നിലെ
എനിക്കാകും

5 comments:

  1. കടലും കരയും എപ്പോഴും മിണ്ടിയും പറഞ്ഞും അങ്ങനെയിരിക്കട്ടെ അല്ലെ...
    കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍ !!
    ആശംസകള്‍ !!

    ReplyDelete
  2. നിങ്ങളടുക്കാനാഗ്രഹികുമ്പോള്‍ അതിനെക്കാളേറെ
    ഞാന്‍ നിങ്ങളിലെക്കടുത്തിരിക്കും അകലാന്‍
    തുടങ്ങുമ്പോള്‍ നീ അറിയാതെ അതിദൂര-
    മകന്നനകന്നു പോയിരിക്കുമീ കടലിന-
    ലയായ്‌ തിര ഞാന്‍! http://kaathi-njan.blogspot.com/2012/11/blog-post.html

    ReplyDelete
  3. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകള്‍ ഉണ്ട് കടലിന്

    ReplyDelete
  4. എനിക്ക് നിന്നോടെന്നും
    ഇഷ്ട്ടമാണ്
    എന്നിലെ ഓരോ തിരകളും
    നിന്നെ നനക്കാന്‍
    എന്നില്‍ അടിക്കുന്ന ഓരോ തിരമാലയും
    നിന്നോട് ചേരാന്‍
    ഈ വേലിയിറക്കങ്ങള്‍
    നിന്നില്‍ നിന്നുള്ള
    വേര്‍പാട്
    ഞാനൊരിക്കലും വറ്റുന്നില്ല
    എന്നിലെ ഓളവും
    നിലയ്ക്കുന്നില്ല
    ഇനിയും നിന്നിലലിയാന്‍
    എന്നിലെ
    എനിക്കാകും
    Neethoose ആശംസകള്‍ !!

    ReplyDelete