Saturday 26 October 2013

ഇരുട്ടിലേക്ക്




കടബംസിന്റെ മുറ്റത്ത് വീണുകിടക്കുന്ന  വാകപ്പൂക്കളെ നോക്കി ഒരു ബെഞ്ചില്‍ രാഹുല്‍ ഇരിക്കുന്നുണ്ട്. ഭക്ഷണത്തിന്‍റെ ബെല്ലൊന്നും അയാള്‍ കേട്ടില്ല. പിച്ചും,പേയും പറയുന്നുണ്ട്.അതങ്ങനെയാണ് 'സ്കീസോഫ്രീനിയ'യുടെ ദയനീയമായ ഒരു ലക്ഷണം.സോഷ്യല്‍ വര്‍ക്കര്‍ വന്നു ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും രാഹുല്‍ കൂടെ പോകാനോ,കഴിക്കാനോ സമ്മതിച്ചില്ല. അയാള്‍ ഏതോ പഴയ കാലഘട്ടത്തിലേക്ക്,അല്ലെങ്കില്‍ നീറുന്ന അവളുടെ ഓര്‍മകളിലേക്ക് ഊളിയിട്ടു ഇറങ്ങുവാണോ എന്ന് തോന്നും ആ കണ്ണുകളിലെ ഇരുട്ട് കണ്ടാല്‍.....
        അവള്‍,നിവേദ്യ. അവളൊരു പാവം.സൂചി കറങ്ങുന്നുണ്ടെങ്കിലും സമയം നീങ്ങുന്നതൊന്നും അവള്‍ അറിയുന്നില്ല.ഒന്ന് ചോദിച്ചാല്‍ ഏത് ദിവസമാണ് എന്ന് പോലും അവള്‍ക്കറിയുമായിരുന്നില്ല.ഹൂസ്റ്റണിലെ മഞ്ഞുവീഴുന്ന തണുപ്പില്‍ ദിവസത്തിന്‍റെ മുക്കാപങ്കും അവള്‍ ഉറങ്ങി തീര്‍ത്തു.ഉറങ്ങുന്ന ആ സമയമെങ്കിലും സമാധാനവും,സന്തോഷവും ഉണ്ടാകുമല്ലോ എന്നോര്‍ത്താവാം അവള്‍ ഉറങ്ങുന്നത്.പുറത്തുള്ള മഞ്ഞോ,വെയിലോ ഒന്നും അവള്‍ അറിയുന്നില്ല.എങ്ങനെ അറിയാനാണ് അവളെ പുറത്തിറക്കില്ലല്ലോ കാണാന്‍.ദേഹത്തൊരു ജാക്കറ്റും,കാലില്‍ സോക്സും ഇട്ട് കൂഞ്ഞിക്കൂടി ഒരേ ഒരു ഇരുപ്പ്.ഇരുന്നിവള്‍ ജീവിതം തീര്‍ക്കോ എന്ന് തോന്നിപ്പോകും.അവള്‍ക്ക് ജീവിതം ഇത്ര മുഷിപ്പിക്കലാണോ,ആണെന്ന് തന്നെ പറയാം.വലിയ തറവാട്ടില്‍ ജനിച്ചു.ചെറുപ്പത്തിലെ അച്ചനും,അമ്മയും പോയി.ഏട്ടനാണ് ഒരു അല്ലലും കൂടാതെ വളര്‍ത്തി, വെല്ലൂരില്‍ വിട്ടു പഠിപ്പിച്ച് ഒരു ഡോക്ടര്‍ ആക്കിയത്.എന്നിട്ടെന്തായി കല്യാണത്തോടെ എല്ലാം താറുമാറായി.

             "ടി നിവേദ്യെ??
ആക്രോശം കേട്ടവള്‍ ചോദിച്ചു
എന്താ രാഹുല്‍?
"എന്‍റെ ഷൂസ് എവിടെ?
അവള്‍ സൌമ്യമായി പറഞ്ഞു,ആ ഷൂ റാക്കില്‍ ഉണ്ടല്ലോ,,
'നിനക്കത് എടുത്ത് തന്നാല്‍ എന്താ, കയ്യിലെ വള ഊരിപ്പോകോ.,എല്ലാത്തിനും
എന്നെ ഓടിക്കണം.
പതിവുപോലെ രാവിലെ തന്നെ കലാപരിപാടികള്‍ ആരംഭിച്ചു.
അവള്‍ ചോദിച്ചു,എന്തിനാ രാഹുല്‍ ഇത്ര ദേഷ്യപ്പെടുന്നത്?
"എങ്കില്‍ തമ്പുരാട്ടിയെ പുന്നാരിക്കാം ,നീ എന്ന് കേറിവന്നോ,അന്ന് തീര്‍ന്നു എന്‍റെ ലൈഫും,കരിയറും,,,എനിക്ക് വേണ്ടി മാത്രം സൃഷ്ട്ടിച്ച കരിഞ്ഞപൂവ്.....
അവള്‍ ഒന്നും തിരിച്ചു പറയാറില്ല,പറഞ്ഞിട്ടും കാര്യമില്ല.
പതുവുപോലെ തന്നെ തനിക്കു വേണ്ടി ഉണ്ടാക്കിയ  ടിഫിന്‍ കണ്ടില്ലെന്നു വെച്ച്,രാഹുല്‍ നടന്നകന്നു.
രാഹുല്‍ ഓഫീസില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് 'ടയ്' കെട്ടീട്ടില്ലെന്നു.
ഉടനെ നിവെദ്യക്ക് ഫോണ്‍ വന്നു
"ടയ്'കെട്ടാതെ വരുന്നത് നീ കണ്ടില്ലേ?
അവള്‍ ഒന്നും മിണ്ടിയില്ല.
"എങ്ങനെ കാണും,നീ പൊട്ടക്കണ്ണി ആണല്ലോ"
ഫോണ്‍ ഇട്ട് പൊട്ടിക്കുന്ന ശബ്ദം അവള്‍ കേട്ടു.
അവള്‍ ഇപ്പോള്‍ കരയാറേയില്ല.കല്യാണം കഴിഞ്ഞ്, രണ്ട് വര്‍ഷവും കരഞ്ഞത് കൊണ്ടാവാം.കണീര്‍ വറ്റിപോയിരുന്നു.മുഖത്തു ഒരു ഭാവവും ഇല്ല.ഒരു നിര്‍വികാരത.അവള്‍ ജനാലയില്‍ പിടിച്ച്,പുറത്തോട്ടു അലക്ഷ്യമായി എന്തോ നോക്കി,ഒരേ നില്‍പ്പ്.
ഫോണ്‍ ബെല്ലടിക്കുന്നത് വരെ,അങ്ങനെ നിന്നു.
ഫോണ്‍ എടുത്തു.ഏട്ടനാണ്."കുഞ്ഞീ, മോളെ...നിനക്ക് സുഖമാണോന്നു ചോദിക്കുന്നില്ല,നീ വല്ലതും കഴിക്കുന്നുണ്ടോ,നിന്നെ ഓര്‍ക്കണ്ട,ആ കുഞ്ഞിനെയെങ്കിലും ഓര്‍ത്ത്"...
 അവള്‍ ഒന്നും മിണ്ടിയില്ലെങ്കിലും,ഏട്ടന്‍ പറഞ്ഞുകൊണ്ടിരുന്നു.അവസാനം ഫോണ്‍ കട്ടായി.
"തനിക്ക് കുറച്ച് തൊലിവെളുപ്പും,സൗന്ദര്യവും കൂടിപ്പോയത് കൊണ്ട്,അല്ലെങ്കില്‍ പുറത്ത്പോകുമ്പോള്‍ ആണുങ്ങളുടെ കഴുകന്‍ കണ്ണുകള്‍ തന്നെ സ്കാന്‍ ചെയ്യുന്നു എന്നത് കൊണ്ട്,താന്‍ കുറ്റക്കാരിയാവോ,ഈ സംശയ രോഗം എന്താകും എന്‍റെ ഈശ്വര,തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞുപോലും രാഹുലിന്റെ അല്ലന്നു പറഞ്ഞുകഴിഞ്ഞു"....
 പിന്നെ എന്തിനു കുഞ്ഞിനെ ഓര്‍ത്ത് വല്ലതും കഴിക്കണം.അച്ഛന്റേം,അമ്മയുടെം അടുത്തേക്ക് പോകണം എന്ന് പലതവണ ചിന്തിച്ചതാണ്,സ്വന്തം ജീവിതവും,കല്യാണം പോലും വേണ്ടാന്നു വെച്ച്‌,തനിക്കു വേണ്ടി മാത്രം ജീവിച്ച ഏട്ടനെ ഓര്‍ത്ത് എല്ലാം വേണ്ടാന്നു വെക്കും.മുക്കോടി ഈശ്വരന്മാരില്‍ ആര്‍ക്കും കനിവില്ലെന്നുണ്ടോ....
തണുത്ത് വിറങ്ങലിച്ച്,ആ ഇരിപ്പ് നാലുമണി വരെ തുടര്‍ന്നു.
കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്നു.രാഹുല്‍ ആണ്.
"നാലുമണിക്ക് ഞാന്‍ വരുമെന്നറിയില്ലേ,വാതില്‍ തുറന്നിട്ടാല്‍ എന്താ നിനക്ക്??
ഇതിനും അവള്‍ ഒന്നും മറുപടി പറഞ്ഞില്ല.
രാഹുല്‍ മുറിയില്‍ കേറി,വാതില്‍ കൊട്ടിയടച്ചു.കുപ്പികള്‍ പൊട്ടിച്ചു,മദ്യപാനം തുടങ്ങി.
കല്യാണത്തിന്റെ അന്നുവരെ രാഹുല്‍ നല്ലവനായിരുന്നു.ഏട്ടന്റെ ഉറ്റചങ്ങാതി.കല്യാണ പിറ്റേന്നു വന്ന,നിവേദ്യയെ പറ്റി മോശായി ചിത്രീകരിച്ച ഒരു മെയില്‍ ആയിരുന്നു അവളുടെ ജീവിതം തകര്‍ത്തെറിഞ്ഞത്.വെല്ലൂരില്‍ വെച്ച്.ഉത്തരേന്ത്യക്കാര്‍ അടക്കം പലരും പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും,അവള്‍ വീണില്ല.നിരാശ കാമുകരില്‍ ആരോ ആയിരിക്കണം മെയില്‍ അയച്ചത്.അത് കണ്ടുപിടിക്കാന്‍ ആരും ശ്രമിച്ചുമില്ല.വിവരം ഏട്ടന്‍ അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.രാഹുലിന്റെ മുന്നില്‍ ഏട്ടന്‍ ചതിയനും,ശത്രുവും ആയി.
  അന്ന് തുടങ്ങിയതാണീ കുടിയും,അടിയും എല്ലാം.തികഞ്ഞ ഒരു സാഡിസ്റ്റ്.എങ്ങനെ വാക്കുകള്‍ കുറിക്കുകൊള്ളിക്കാമെന്നു അറിയുന്ന കോമാളി.
മെയിലില്‍ ഒരു വസ്തവവും ഇല്ലെന്നു എല്ലാരും പറഞ്ഞു.രാഹുലിന്റെ അച്ചനും,അമ്മയും അടക്കം.എന്നിട്ടും ഒരു മാറ്റവും ഇല്ല.സംശയത്തിന്റെ വിത്ത് ദിനവും വളര്‍ന്നു പന്തലിച്ചു.
 രാഹുലിന് ജോലിയിലും ഒരു ശ്രദ്ധയില്ല.പോസ്റ്റുകള്‍ താഴോട്ട്,താഴോട്ട് വന്നു.കമ്പനിയുടെ ഉയര്‍ച്ചക്ക് ഒരുനാള്‍ ചുക്കാന്‍ പിടിച്ച മസ്തിഷ്കം എന്ന ഒരേ ഒരു പരിഗണയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടില്ല .
 രാഹുലിന്റെ അച്ഛനമ്മമാര്‍ കഴിക്കാവുന്ന നേര്‍ച്ചകളും,കാഴ്ചകളും മുടങ്ങാതെ കഴിച്ചു.അതൊന്നും ആരേം രക്ഷിച്ചില്ല.

നിവെദ്യയുടെ ഏട്ടന്‍ എന്നും അച്ഛനമാമാരുടെ കുഴിമാടത്തിലെത്തും.കുറെ കരയും,കുഞ്ഞനുജത്തിയെ രക്ഷിക്കാന്‍ പറ്റാതെപോയ പാഴ്ജന്മം എന്നും പറഞ്ഞ് മാപ്പിരക്കും.ആ കരച്ചില്‍ എന്നും ഒരു ചാറ്റല്‍ മഴയില്‍ ഒഴുകിയൊലിക്കും.

നിവെദ്യക്കിത് നാലാം മാസം ,കുഞ്ഞു നൃത്തം ചവിട്ടി സാന്നിദ്യം അറിയിച്ചു. അവളില്‍ മാറ്റങ്ങള്‍ ഉണ്ടായി.പതുക്കെ അവള്‍ ഒറ്റപ്പെടലില്‍ നിന്നും മോചിതയായി.താനേറെ സ്നേഹിച്ച സംഗീതത്തിന്‍റെ വഴിയിലേക്ക് മാറിത്തുടങ്ങി.ദിവസവും കുറെ മണിക്കൂര്‍ പാട്ട് കേട്ടു.കുഞ്ഞിനെ താരാട്ട് പാടിയുറക്കി.വായ്ക്കു രുചിയുള്ള ഭക്ഷണം ഉണ്ടാക്കി.അങ്ങനെ അവള്‍ പഴയ നിവെദ്യയായി.

എങ്കിലും ആ സന്തോഷത്തിനു ഒരാഴ്ച്ചയില്‍ കൂടുതല്‍ ആയുസ് ഈശ്വരന്‍ കൊടുത്തില്ല.പതിവിനു വിപരീതമായി സന്തോഷവതിയായി അവളെ കണ്ട രാഹുലില്‍ സംശയം അഗ്നി പര്‍വതം പോലെ പൊട്ടി. അവളെ അയാള്‍ കൊല്ലാക്കൊല ചെയ്തു.കുത്തുവാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയേറി.അവളാ ധൂമകേതുവില്‍ മാഞ്ഞില്ലാതായി.കലാപങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.അവള്‍ ഓരോദിവസം ചെല്ലുന്തോറും എല്ലും,തോലും മാത്രമായി മാറി.

 അങ്ങനെ ഒരു ദിവസം രാഹുലിന്റെ ഓഫീസില്‍,അയാളെ കാത്ത് ഒരു വിസിറ്റര്‍ ഉണ്ടായിരുന്നു. അയാള്‍ രഹുലിനോട്  കുറേ നേരം സംസാരിച്ചു.രാഹുല്‍ ഒന്നും തന്നെ തിരിച്ചു പറയാതെ  ഫ്ലാറ്റിലേക്ക്,തന്‍റെ പ്രിയതമയുടെ അടുത്തേക്ക് ഓടി. പതിവിനു വിപരീതമായി വാതില്‍ തുറന്നു കിടപ്പുണ്ടായിരുന്നു. റൂമില്‍ ഓടിക്കിതച്ചെത്തിയപ്പോള്‍ അയാള്‍ വിറങ്ങലിച്ചു നിന്നുപോയി. തന്‍റെ മുന്നില്‍ കിടന്നു നിവേദ്യ ഉറങ്ങുവായിരുന്നു,അവളുടെ പ്രിയപ്പെട്ട അമ്മയുടെ മടിയില്‍.....
                        




24 comments:

  1. കഥ ചെറുതാണെങ്കിലും സംഭവബഹുലമാണല്ലോ

    ReplyDelete
    Replies
    1. ഉം,,,ഒരു thread കിട്ടി,,,,അത് വിപുലീകരിക്കാന്‍ പറ്റിയില്ല,,,,അല്ലെങ്കില്‍ അറിയുന്നില്ല,,,

      Delete
  2. ഒരു കഥ ഈ കഥയ്ക്കുള്ളില്‍ ഉണ്ട്.
    പക്ഷേ അത് പറയുന്നതില്‍ വേണ്ടത്ര ശോഭിച്ചില്ല,
    എന്നാണ് എനിയ്ക്ക് തോന്നിയത്,
    തരക്കേടില്ല, കൊള്ളാം.. ആദ്യസംരംഭമല്ലേ... ?..
    ഇനി ഇവിടെ വരുമ്പോള്‍ ഇതൊന്നും പോരാ,, ട്ടോ..
    ഗംഭീരരമായിരിയ്ക്കണം,, ങാ..!! ;)

    ReplyDelete
  3. നന്നാക്കാം ശ്രമിക്കാം,,,,

    ReplyDelete
  4. vaayichu - vishadamaaya abhipraayam mattullavar parayatte :)
    enikku
    nisshabdanaakaan aanishtam ippol :D

    ReplyDelete
  5. പെയ്യാൻ കാത്തിരിക്കുന്ന മഴ പോലെ എന്തോ പറയാൻ ശ്രമിച്ചിട്ടൂണ്ട് , കൊള്ളാം .. കുറച്ചു കൂടി വ്യക്തത വരുത്തുകയായിരുന്നെങ്കിൽ കലക്കിയിരുന്നു. (ഇതൊക്കെ പറയാൻ ഞാനാര് എന്നൊന്നും തോന്നണ്ട,ഞാൻ ഒരു എഴുത്തുകാരനേ അല്ല) :)

    ReplyDelete
    Replies
    1. ഒരോരുത്തരുടെം അഭിപ്രായം വിലയേറിയതാണ്,,,,പ്രത്യേകിച്ചും വായനക്കാരുടെ അഭിപ്രായം,,,

      Delete
    2. Neethu ithu naamariyunna palarudeyum jeevithatthil sambhavikkunnathaanu.samshayam enna maaraa vyaadhi pidichavar namukkidayil ee kaalatthum undu. Ithu moolam nashikkunnathu oru kudumbatthinte muzhuvan samadhanamanu. Ithinidayil pettu njerungunna ivarude makkalude avastha aarenkilum ariyumo

      Delete
    3. എനിക്കറിയുന്ന ഒരാള്‍ക്ക് ഇത്തരം അനുഭവം ഉണ്ട്,,,,

      Delete
  6. നല്ല കഥ .. ഇഷ്ട്ടായി ട്ടോ.. പക്ഷെ ലാസ്റ്റ് വരികളിൽ എന്തോ ഒരു കണ്ഫ്യുഷൻ പോലെ .

    ReplyDelete
  7. എഴുതിയെഴുതി തെളിയണം...
    ഞാനും അതിനുള്ള ശ്രമത്തിലാണ്...
    കഥയുണ്ട്, കഥ പറച്ചിൽ നന്നാക്കണം..

    ReplyDelete
    Replies
    1. ശ്രമിക്കാം,,,,എന്നെങ്കിലും തെളിയുമായിരിക്കും,,,

      Delete
  8. കാലഭേദങ്ങൾ കടന്നുപോകുന്ന കഥ വായനക്കാരനെ അതിലൂടെ ഒഴുക്കികൊണ്ടുപോകണം. ഭാഷാശൈലിയാണ് അതിനു നമ്മെ സഹായിക്കുന്നത്. പ്രത്യേകിച്ചും കവിത എഴുതുന്ന ഒരാൾക്ക്, നീതുവിന് അത് കഴിയും. ഈ കഥയും അതിനുപയോഗിച്ച ഭാഷാശൈലിയും പലവട്ടം പുനർ വായനക്ക് വിധേയമാക്കുക. ആശംസകൾ..

    ReplyDelete
  9. തീര്‍ച്ചയായും,,,,

    ReplyDelete
  10. കഥയുണ്ട് -ജീവിതവും! എനിക്കും അറിയാം ഇങ്ങനെ ചിലരെ... ആദ്യ കഥയല്ലേ -ഇനി നന്നാകുകയെ ഉള്ളൂ നീതൂസ് :) so, ആശംസകള്‍

    ReplyDelete
    Replies
    1. നന്നാക്കാന്‍ നോക്കാം ചേച്ചി,,,,

      Delete
  11. കഥ നന്നായിട്ടുണ്ട്.
    കഥാപത്രങ്ങളുടെ മാനസീക വിഷമങ്ങൾ വാക്കുകളിൽ നിന്നും ഒപ്പിയെടുക്കാൻ കഴിഞ്ഞു.
    അതുകൊണ്ടു തന്നെ വായിച്ചു കഴിഞ്ഞപ്പോൾ മനസ് വിഷമിക്കുകയും ചെയ്തു.
    ആശംസകൾ !
    ഇനിയും എഴുതു കഥകൾ..

    ReplyDelete
  12. കഥയായി വന്നു.വരാതിരുന്നു. ശ്രദ്ധിച്ചാല്‍ നമ്മള്‍ നന്നാവും :) . എഴുതുന്നതുമ്പോള്‍ ഇനിയും ഒരുപാടു ശ്രദ്ധിക്കാം .നിവേദ്യ എന്ന് പലയിടത്തും മറിയും മറഞ്ഞും പോയല്ലോ .അശ്രദ്ധ മാറിയാല്‍ നല്ല കഥകള്‍ ഉണ്ടാവും .അതുപെട്ടെന്നു പോകാട്ടെ .

    ReplyDelete
    Replies
    1. നന്ദി.....ഇനി ശ്രദ്ധിക്കാം

      Delete
  13. ആരൊക്കെ കുറ്റംപറഞ്ഞാലും..
    ചേച്ചീ ഇക്കിഷ്ടായി ട്ടോ...
    യൂ കാരിയോൺ...

    ReplyDelete
    Replies
    1. എഴുതി തെളിയട്ടെ,,,,

      Delete
  14. ആദ്യമായെഴുതിയതുകൊണ്ട് അശ്രദ്ധമായി സമീപിക്കാം എന്ന ന്യായീകരണം ശരിയല്ല. നന്നായി എഴുതുവാന്‍ കഴിയുമായിരുന്നു. മനസ്സിലുള്ള ആശയം വ്യക്തമായി പറഞ്ഞുഫലിപ്പിക്കുവാന്‍ കഴിഞ്ഞോ എന്ന സംശയം നിലനില്‍ക്കുന്നതുപോലെ. അക്ഷരതെറ്റുകള്‍ ഒക്കെയുള്ളത് ഒന്ന്‍ എഡിറ്റ് ചെയ്ത് വരികള്‍ ഒക്കെ ക്രമീകരിക്കൂ. ഒന്നുരണ്ടാവര്‍ത്തിവായിച്ചുനോക്കിയാല്‍ ചിലപ്പോള്‍ വ്യക്തത തോന്നിപ്പിക്കും. ആ രീതിയില്‍ എന്നിട്ട് തിരുത്തലുകള്‍ നടത്തൂ..

    അടുത്ത കഥ പിഴവില്ലാത്തവണ്ണം അവതരിപ്പിക്കുവാന്‍ കഴിയട്ടേ. ആശംസകള്‍..

    ReplyDelete
  15. നന്ദി ശ്രീ ചേട്ടാ,,,,

    ReplyDelete