Wednesday 25 September 2013

പട്ടം

ബാല്യ കാല ശില്‍പ്പങ്ങള്‍ക്കുള്ളില്‍
ഞാനൊളിപ്പിച്ചു വെച്ചൊരു
വര്‍ണ്ണക്കടലാസില്‍ പൊതിഞോരെന്‍ പട്ടം..
നിന്നെ പറത്തി ഞാന്‍ നടൊന്നൊരാ
വയലും തൊടിയും
ഓര്‍മയിലിന്നൊരു പൊന്‍ തിരിയാകവെ

ശാപമേറ്റൊരാമുള്ളില്‍ കുടുങ്ങിയൊരുന്നാള്‍
നിന്‍ ശിരസറ്റുപോകവെ
തേങ്ങിയൊലിച്ച് പോയെന്‍ കണ്ണീര്‍
ആരുമറിയാതെ..

നിന്‍ ദേഹത്തിനു  ചിതയൊരുക്കുവാന്‍
വേണ്ടി വന്നൊരു ചെറു വിറകിന്‍ കൂട്ടം
നിന്നെ പറത്തിയ കാറ്റിനാല്‍
കത്തിക്ക വയ്യാതെ നിന്നതും
ഇന്നുമെന്‍റെ നെഞ്ചിലെ പൊള്ളലായി തീരവെ....

ഉടഞോരെന്‍ മനസിലെ നീറ്റല്‍
അടക്കുവാന്‍ വയ്യാതെ
നിന്‍ ചിതക്കരുകില്‍ ഞാന്‍ നില്‍ക്കവേ
അന്നെരിഞ്ഞടങ്ങിയെന്‍ കിനാക്കളേതുമെ....
 

4 comments:

  1. ലളിതമായി തന്നെയാണല്ലോ നീതുവും എഴുതുന്നത് :) . ഇനിയും ശ്രമിച്ചാല്‍ വളരെ നന്നാക്കാം (അങ്ങനെ പറഞ്ഞത് ഞാന്‍ എഴുതുന്നതൊക്കെ വളരെ നന്ന് എന്ന ഭാവത്തില്‍ അല്ല ട്ടോ ). ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ട്. അതും ശരിയാക്കണം :) ആശംസകള്‍

    ReplyDelete
  2. മനസ് തന്നെ ഇന്ന് ഓർമകൾക്കൊപ്പം ഒരു പട്ടംമ്പോലെ :)

    നല്ല വരികൾ

    ReplyDelete