Friday, 11 October 2013

വയനാട്

എന്‍ സിരകളില്‍ അലിഞ്ഞ
ചന്ദനക്കാറ്റിന്‍ ഗന്ധമെങ്ങുപോയി
ആനയും,പുള്ളിമാനും,മര്‍ക്കടനും
മേഞ്ഞുനടക്കുമീ കാട്ടില്‍
എവിടെ നിന്നുയരുന്നു മാറ് പിളര്‍ന്നൊരു
കരിന്തണ്ടന്‍ രോദനം......

കാളിമലയിലെ കല്‍വിളക്കിന്‍
കരിന്തിരി കത്തിയെരിഞ്ഞുപോയി
കാലത്തിനേടുകള്‍ തീര്‍ത്ത ഇടനാഴിയില്‍
എടക്കലും,ജൈനബസ്തിയും
മൂക സാക്ഷിയായി...

ബ്രഹ്മാവിന്‍ കയ്യാല്‍ മെനഞ്ഞോരീ താഴ്വര
കൈത്തിരി നാളമായി നിന്നെരിയുന്നു
ഉഷാപരിണയത്തിന്‍ ബാക്കിപത്രമായി
നിന്നു രമിക്കുന്നു ബാണാസുര സാഗര്‍

ടിപ്പുവും,സായിപ്പും ചവിട്ടി മെതിച്ചയീ ബാല്യം
ഒരിക്കലും മായാത്ത ചരിത്രമായി....
എങ്കിലും മുക്തയായി ഒഴുകുന്നു കബനി
വിണ്ടുണങ്ങിയ വയല്‍വരമ്പിന്‍ രോദനം കേള്‍ക്കാതെ...

കമ്പള നാട്ടിക്കൊപ്പമുയരുന്നു
ആദിവാസികള്‍ തന്‍
തുടികൊട്ടും,ചെറുവായ്ക്കുരവയും...

ഒരു കുഞ്ഞുക്കാറ്റില്‍ അലസമായോഴുകുന്നു
പഥികന്‍റെ  മനസിലീ കുറുവയും
പാപനാശിനിയും....
ജഡിക സ്വപ്നങ്ങളെ പിഴുതെറിയുന്നീ
ജലമുത്തുകള്‍
വിശ്വകര്‍മ്മാവിന്‍ ലീലാവിലാസത്തില്‍....20 comments:

 1. വളരെ മനോഹരമായ വരികള്‍ ,.,.,ജന്മ നാടിന്‍റെ ഗന്ധം നുകര്‍ന്നപോലെ .,.,.ഹൃദയം നിറഞ്ഞ ആശംസകള്‍

  ReplyDelete
 2. കവിത നന്നായിരിക്കുന്നു.
  ദേശസ്നേഹം വരികളിൽ പ്രകടം.
  ആശംസകൾ.

  ReplyDelete
 3. നന്ദി അങ്കിള്‍,,,

  ReplyDelete
 4. എന്‍റെ നാടിനെ കുറിച്ചുള്ള വരികള്‍.. മനോഹരം എന്നല്ലാതെ എന്ത് പറയാന്‍.... <3

  ReplyDelete
  Replies
  1. അറിയാതെ പോയ നാട്ടുകാരാ,,,,,,,

   Delete
 5. 'കരിന്തണ്ടന്‍', 'ബാണാസുര സാഗര്‍' ഇവ മനസിലായില്ല. !

  ReplyDelete
  Replies
  1. കരിന്തണ്ടനെക്കുറിച്ച് ഞാന്‍ ഈ ബ്ലോഗില്‍ എഴുതീട്ട്ടുന്ദ്,,,,ബാണാസുര അണക്കെട്ട് ആണ്,,,,,

   Delete
 6. വയനാടന്‍ കവിത ,നാടിനെ പൊക്കിവിട്ടുവല്ലേ...ആ പച്ചപ്പില്‍ ഒരിക്കലും മ്മളും പൂണ്ടുവിളയാടും.

  ReplyDelete
 7. ആണേ,,,,ഒരിക്കല്‍ പോന്നോളൂ,,,,,,

  ReplyDelete
 8. കവിത കൊള്ളാം - വയനാട്ടുകാരി ആണോ ?
  ഈ സ്ഥലങ്ങളൊക്കെ മുഴുക്കെയും ഞാൻ കണ്ടതുമാണ്

  ReplyDelete
 9. മനോഹരമായി വരികൾ..
  നല്ല കവിത
  ഒരുനാൾ എനിക്കും വരണം വയനാട്ടിൽ...

  ReplyDelete
 10. ഒരിക്കല്‍ വന്നിട്ടുണ്ട് വയനാട് ... അടിപൊളി അനുഭവം തന്നെയായിരുന്നു. തിരുനെല്ലി, കുറവ ദ്വീപ്‌, ബാണാസുര സാഗര്‍ ഒക്കെ കണ്ടു, കാട്ടാനകളെയും കണ്ടു. പിന്നെ നല്ല ഒന്നാംതരം ഇഡ്ഡലിയും ചമ്മന്തിയും. കൂടെ കുറെ തേന്‍നെല്ലിക്കയും ... അതിന്റെ രുചി ഇന്നും നാവിലൂറുന്നു :-) യം ... യം ...! (ആ അനുഭവം - www.vishnulokam.com/2012/05/blog-post_19.html )

  വീണ്ടുമൊരിക്കല്‍ വയനാട് വരുന്നുണ്ട് ...! അല്ലാ, വീണ്ടും വീണ്ടും അങ്ങോട്ട്‌ ചെല്ലാന്‍ വയനാട് വിളിക്കുന്നു!

  ReplyDelete
 11. അതെങ്ങനെയാണ്‌,,,

  ReplyDelete
 12. മനോഹരമായ ദേശവർണ്ണന,
  എല്ലാം ഈ വിശ്വകര്‍മ്മാവിന്‍ ലീലാവിലാസങ്ങൾ തന്നെ
  എനിക്കൊരു ചാച്ചൻ (അമ്മയുടെ ആങ്ങള) ഉണ്ടായിരുന്നു
  വയനാട്ടിൽ ആയിരുന്നു അവിടൊന്നു പോകാൻ വളരെക്കൊതിച്ചു
  ആ നാളുകളിൽ പക്ഷെ കഴിഞ്ഞില്ല കഷ്ടം.(കുഞ്ഞും നാളിലെ ഒരോര്മ്മ)
  എഴുതുക അറിയിക്കുക
  ഇവിടെ ഇതാദ്യം

  ReplyDelete
 13. ഇപ്പോഴാണ് വായിച്ചത്... വളരെ മനോഹരം.. ഇഷ്ടം..!

  ReplyDelete
 14. കുഴപ്പമില്ല

  ReplyDelete