കേരളത്തിലെ ബ്രാഹ്മണര്‍ ആണ് നമ്പൂതിരിമാര്‍ എന്നറിയപ്പെടുന്നത്.ചരിത്രപരമായ തെളിവുകളും, അവരുടെ ആചാരാനുഷ്ട്ടനങ്ങളും സൂചിപ്പിക്കുന്നത് നമ്പൂതിരിമാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ എത്തി കുടിയേറി താമസിച്ചവരാണെന്നാണ്. പരശുരാമന്‍ അവര്‍ക്ക് ഗോകര്‍ണത്തിനും കന്യാകുമാരിക്കും ഇടയില്‍ ഭൂമി സൃഷ്ട്ടിച്ചു നല്‍കിഎന്നും അവര്‍ അവടെ 64 ഗ്രാമങ്ങളിലായി ജീവിതം പുനരാരംഭിച്ചു എന്നും കണക്കാക്കപ്പെടുന്നു.
കേരളത്തിലെ ഉന്നതകുലജാതരായിരുന്നു നമ്പൂതിരിമാര്‍. പ്രഗല്‍ഭരായ അവര്‍ കൈവെച്ച എല്ലാ മേഖലകളിലും ശോഭിച്ചു. ഗണിതശാസ്ത്രം, വാസ്തു ശാസ്ത്രം ,വാന ശാസ്ത്രം ,സാഹിത്യം എന്നിവയുടെ മാര്‍ഗദര്‍ശികളായും അവര്‍ കണക്കാക്കപ്പെടുന്നു.
ബ്രാമണരുടെ വസതി- ബ്രാമണാലയം, മന, ഇല്ലം എന്നീ നാമധേയത്തില്‍ അറിയപ്പെടുന്നു. വാസ്തുവിദ്യപ്രകാരം നിര്‍മിച്ചവ ആയിരുന്നു അത്തരം ഇല്ലങ്ങള്‍. നാലുകെട്ട് തുടങ്ങി എട്ടുകെട്ട്,പന്ത്രണ്ട്കെട്ട്, പതിനാറു കെട്ട് വരെയുള്ള ഇല്ലങ്ങള്‍ ഉണ്ടായിരുന്നു. മരത്തില്‍ കൊത്തുപണികള്‍ ചെയ്തും, ചിത്രങ്ങള്‍ ആവരണം ചെയ്തും,പണിതീര്‍ത്ത മാളികകള്‍ ആണവ. ചിത്രപ്പണികളോട് കൂടിയ പൂമുഖവും, പടിപ്പുരയും, നടുമുറ്റവും, പത്തായപ്പുരയും, കുളവും അടങ്ങുന്ന പ്രകൃതിഭംഗിയില്‍ കുളിച്ചുനില്‍ക്കുന്ന മാളികകള്‍....
മുറികള്‍
- നാടശാല/ പൂമുഖം -- തീണ്ടല്‍ ഇല്ലാത്ത എല്ലാ ജാതിക്കാരെയും സ്വീകരിക്കുന്ന സ്ഥലം
- പടിഞ്ഞാട്ടിത്തറ -- വിശിഷ്ടാതിഥികളെ സ്വീകരിക്കുന്ന മുറി
- ദീനമുറി -- രോഗികളായവര്‍ക്കുള്ള മുറി
- വടുക്കിനി --ഉപാസനയും, ശ്രാദ്ധവും മറ്റും ചെയ്യുന്ന മുറി
- മേലടുക്കള --ദൈനംദിന ഊണുമുറി
- കലവറ --നാളികേരവും, അരിയും
- പാത്രകലവറ --പാത്രങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന മുറി
- വടക്കേ അകം --പ്രസവ മുറി
- വടക്കേ കേട്ട് --നമ്പൂതിരിമാരുടെ ഉച്ചയൂണിനുള്ള മുറി
- പുത്തനറ -- അച്ചാറുകളും, അന്തര്‍ജനങ്ങളുടെ സാധനങ്ങളും സൂക്ഷിച്ചുവെക്കുന്ന മുറി
- ചെറിയ അടുക്കള / തുണ്ടനടുക്കള --അന്തര്‍ജനങ്ങളുടെ ഊണുമുറി
- ശ്രീലകം --പ്രാര്‍ത്ഥനാമുറി
- മോറകം ---വെണ്ണ സൂക്ഷിപ്പ് മുറി
- കിഴക്കേ കെട്ട് (തെക്കേത്ത്) --വിശിഷ്യാവസരങ്ങളില്‍ നമ്പൂതിരിമാരുടെ ഊണുമുറി
- കിഴക്കേ കെട്ട് (വടക്കേത്ത്) --- വിശിഷ്യാവസരങ്ങളില്‍ അന്തര്‍ജനങ്ങളുടെ ഊണുമുറി
- നടുമുറ്റം
വരിക്കാശ്ശേരി മന
![]() |
വരിക്കാശേരി മന |
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മനയാണിത്. പാലക്കാട്ടെ ഒറ്റപ്പാലത്ത് സ്ഥിതിചെയ്യുന്നു.ഇപ്പോള്‍ ഉള്ള മനയ്ക്ക് നൂറു വര്‍ഷം പഴക്കമാണുള്ളത്.നാലുകെട്ട് ഉള്ള മന വാസ്തുവിദ്യയില്‍ കേമനായ വേളനെഴി നമ്പൂതിരി പണിതീര്‍ത്തതാന്.യഥാര്‍ത്ഥ ഇല്ലം, പറയിപെറ്റ പന്തിരു കുലത്തിലെ പെരുന്തച്ചന്‍ ആണ് പണിതത്. പൂമുഖം 60 വര്‍ഷത്തെ പഴക്കമുള്ളതാണ്.നാലുകെട്ടും,പത്തായപ്പുരയും ഇപോഴും ഉണ്ട്. 4.5 ഏക്കറില്‍ ആയിരുന്നു മന ഇരുന്നിരുന്നത്. ഊട്ടുപുര, കച്ചേരിപ്പുര, കുളപ്പുര എന്നിവയും, 2 കുളങ്ങളും, 6 കിണറുകളും ഉണ്ടായിരുന്നു. കൂടാതെ ശ്രീ പയൂര്‍ ഭട്ടതിരിപ്പാട് പണിതീര്‍ത്ത മൂന്നു ക്ഷേത്രങ്ങളും ഉണ്ട്. ശിവനും, വിഷ്ണുവും, അയ്യപ്പനും ആണ് പ്രതിഷ്ഠ. ഈ ക്ഷേത്രങ്ങള്‍ പിന്നീട് 1942 -ല്‍ ശ്രീ മാന്നാനംപ്പാട്ട് നമ്പൂതിരി പുനര്‍നിര്‍മിച്ചു.
മലയാള സിനിമയുടെ എക്കാലത്തെയും ആകര്‍ഷണമായിരുന്ന വരിക്കാശേരി മന, 75 സിനിമകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചില ബോളിവുഡ് സിനിമകളും വരാനിക്കുന്നു.
![]() |
ഔട്ട് ഹൗസ് |
![]() |
കവാടം |
ഒളപ്പമണ്ണമന
പാലക്കാട്ടെ, ചേര്‍പ്പുളശ്ശേരിക്കടുത്തുള്ള വെള്ളിനേഴിയില്‍ ആണ് മന സ്ഥിതിചെയ്യുന്നത്. 500 വര്‍ഷം പഴക്കമുണ്ട് ഇല്ലത്തിനു. ആദ്യം ഇല്ലം നാലുകെട്ട് ആയിരുന്നു എങ്കിലും കാലക്രമേണ എട്ടുകെട്ട് ആക്കിമാറ്റി. 4 പത്തായപ്പുരകളും ഉണ്ടായിരുന്നു. മനയുമായുള്ള സമൂതിരിപ്പാടിന്‍റെ ശത്രുതയാല്‍ പടിപ്പുര തകര്‍ക്കപെട്ടു. പിന്നീട് പുനര്‍നിര്‍മ്മിക്കുകയുണ്ടായില്ല.
എട്ടുകെട്ടിനുള്ളിലാണ് ശ്രീലകം. ഭദ്രകാളിയോടാണ് പ്രാര്‍ത്ഥന ഇവടെ "കളംഎഴുത്ത്പാട്ട്" അന്നും ഇന്നും നടത്തിവരുന്നു. 200 വര്‍ഷങ്ങള്‍ക്കു മുമ്പ് മനയ്ക്ക് ഒരു കഥകളി ട്രൂപ് ഉണ്ടായിരുന്നു. ശ്രീ ഇട്ടിരാരിച്ച മേനോന്‍ ആയിരുന്നു ഗുരു. 1938-ല്‍ ട്രൂപ്പിന് വിരാമമിട്ടു. ഇന്ന് മനയുടെ ഒരു ഭാഗം വിനോദ സഞ്ചാരികളുടെ 'ഹോം സ്റ്റേ' ആണ്.
![]() |
കളം എഴുത്ത് പാട്ട് |
![]() |
ഒളപ്പമണ്ണമന |
![]() |
ഹോം സ്റ്റേ |
പൂമുള്ളി മന
ഏറ്റവും വലിയതും, സമ്പത്തും,പത്രാസും ഉണ്ടായിരുന്ന മനയായിരുന്നു പൂമുള്ളി മന. പാലക്കാട്ടെ പെരിങ്ങോട് ആണ് മന സ്ഥിതി ചെയ്യുന്നത്. 5.5ഏക്കറില്‍ 16 കെട്ട് ഉള്ള മന. കാലഹരണപെട്ടു പോയ മനയുടെ ചെറിയ ഭാഗം മാത്രേ പുനര്‍നിര്‍മിക്കപെട്ടുള്ള.പൂമുഖവും,പത്തായപ്പുരയും നന്നാക്കിയെടുത്തു.തറവാട്1856-ല്‍ വേളാനെഴി നമ്പൂതിരി പുനര്‍നിര്‍മ്മിച്ചു.
വേമഞ്ചേരി മന
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഇല്ലമാണിത്. പറയിപെറ്റ പന്തിരുകുലത്തിലെ അഗ്നിഹോത്രിയുടെ ഇല്ലം എന്നാണ് വിശ്വസിക്കപ്പെടുന്നത്. 2008-ല്‍ ഡോക്ടര്‍ സനല്‍ ജോര്‍ജ് ഇല്ലത്തിലെ മരഭാഗങ്ങള്‍ കാര്‍ബണ്‍ ഡെറ്റിംഗ്-നു വിധേയമാക്കിയാണ് കാലപ്പഴക്കം നിര്‍ണയിച്ചത്. 1400 വര്‍ഷം പഴക്കമുണ്ടന്നാണ് കണ്ടെത്തിയത്. വരരുചിയുടെ ചാത്തമൂട്ടാന്‍ ഭീഷ്മാഷ്ട്ടമി നാളില്‍ പന്തിരുകുല സഹോദരന്മാര്‍ ഒത്തുകൂടിയിരുന്നത് ഈ മനയില്‍ ആയിരുന്നു. വാസ്തു വിദ്യയും ,തച്ചു ശാസ്ത്രവും സമന്യയിക്കുന്ന നാലുകെട്ട് ആണിത്. മരപ്പണികള്‍ ഉളിച്ചെത്താണ്. പടിഞ്ഞാട്ടിയില്‍ ഭഗവതിയും, നടുമുറ്റത്ത് ദുര്‍ഗ, ഭദ്രകാളി,കൃഷ്ണകാളി എന്നിവരുടെ സങ്കല്‍പ്പ പ്രതിഷ്ഠകളുമാണ് ഉള്ളത്.
കൂടല്ലൂര്‍ മന
![]() |
കൂടല്ലൂര്‍ മന |
പാലക്കാടാണ് കൂടല്ലൂര്‍ മന ഉള്ളത്. അഗ്നിഹോത്രിയുടെ പിന്മുറക്കാര്‍ എന്ന് പറയപ്പെടുന്നു. മനയുടെ പ്രത്യേകത പതാഞ്ജലി മഹര്‍ഷിയുടെ പ്രതിഷ്ഠ ഉണ്ടെന്നുള്ളതാണ്. അദ്ദേഹമാണ് വ്യാകരണവും, യോഗസൂക്തവും ചിട്ടപ്പെടുത്തിയത്. മനയുടെ പടിഞ്ഞാട്ടിയില്‍, അറയില്‍ ഭഗവതിയുടെയും, പതാഞ്ജലി മഹര്‍ഷിയുടെയും പ്രതിഷ്ഠകള്‍ ഉണ്ട്. കുറേക്കാലം ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു കാരണവര്‍ 36 വര്‍ഷം പരദേവതയെ പ്രാര്‍ത്ഥിച്ചുവെന്നും, പിന്നീട് ഭഗവതി ഇവടെ കുടിയിരുന്നു എന്നും പറയപ്പെടുന്നു. മനയ്ക്ക് പണ്ട് 2 കഥകളി ട്രൂപ്പുണ്ടായിരുന്നു. കൂടാതെ അന്ന് മന ഒരു വേദ പഠന സര്‍വകാലാശാലയായി നിലകൊണ്ടിരുന്നു. 100 വര്‍ഷക്കാലം ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും വേദപഠനത്തിനായി അനേകം വിദ്യാര്‍ഥികള്‍ വന്നിരുന്നു .ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ പന്ത്രണ്ട് കെട്ടും,പത്തായപ്പുരകളും,മാളികകളും നിലനിന്നിരുന്നു.ഇന്ന് പടിപ്പുരയും,2 കുളങ്ങളും,ഒരു മാളികയും മാത്രമേ ഉള്ളു. (എല്ലാവിവരങ്ങള്‍ക്കും കടപ്പാട് ഗൂഗില്‍) |
എല്ലവിവരണങ്ങളും ക്രോഡികരിച്ചൊരു ലേഖനം നന്നായി.വരിക്കാശ്ശേരി മനയില്‍ പോയിട്ടുണ്ട് പറഞ്ഞതെല്ലാം നേരിട്ട് അനുഭവിച്ചിട്ടുണ്ട് .മനകള്‍ക്ക് നമ്മളില്‍ വല്ലാത്തൊരു മൂഡ് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും .
ReplyDeleteശരിയാണ്......
Deleteനല്ല വിവരണം
DeleteThis comment has been removed by the author.
ReplyDeletenannayi vishadeekarichu congrats neethu.
ReplyDeleteഎല്ലാം നന്നായി ബോധിച്ചിരിക്കുന്നു ന്നാലും ഒരു ചെറ്യേ സംശയം ഉണ്ടേ...... കണക്കില്‍ പിഴച്ചതാണോ അതോ...? വരിക്കാശേരി മന പെരുംതച്ചന്‍ പുതുക്കി പണിതു എന്നാണോ അതോ , പെരുംതച്ചന്‍ പണിത മന പുതുക്കി പണിതു എന്നാണോ ?? എന്തായാലും വര്‍ഷ കണക്ക് അങ്ങട് ബോധ്യാകനില്ല .......
ReplyDeletevarikkasseri manayude original illam aanu perunthachan panithath,,,,,,
ReplyDeleteഎന്റെ ഉമ്മാന്റെ തറവാട് പണ്ട് നമ്പൂരിയായിരുന്നു :) ഞാന്‍ ഒരു നമ്പൂരി പയ്യന്‍ ആയിരുന്നു എന്ന് ചുരുക്കും ... പിന്നെ കൂടെ പഠിക്കുന്ന കുട്ടിയുടെ കൂടെ മനയില്‍ പോയിട്ടുണ്ട് !!!
ReplyDeletebagyavaann,,,,,,,,
ReplyDeleteമനകളിലെ മുറികളുടെ ലിസ്റ്റ് ശ്രദ്ധേയമായി, അതൊരു പുതിയ അറിവായിരുന്നു. കേരളത്തില്‍ അറിയപ്പെടാത്ത ഇനിയും ഒരുപാട് മനകളും ഇല്ലങ്ങളും ഉണ്ട്. പ്രത്യേകിച്ച് കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗങ്ങളില്‍.
ReplyDeleteലേഖനം നന്നായി. അക്ഷരപ്പിശകുകള്‍ക്ക് മാപ്പില്ല !!
ഈ അക്ഷര പിശാശുകള്‍ എന്നേം കൊണ്ടേ പോകൂ,,,
Deleteഈ മനകളെല്ലാം ഉള്ള പാലക്കാട്ടില്‍ ജനിച്ചതില്‍ അഭിമാനം തോന്നുന്നു.... ഇതില്‍ വരിക്കാശ്ശേരി മനയും ഒളപ്പമണ്ണമനയും ഞാന്‍ കണ്ടിട്ടുണ്ട്...പൂമുള്ളി മനയിലേക്ക് വീട്ടില്‍ നിന്നും കഷ്ടിച്ച് ഒരു മണിക്കൂര്‍ ദൂരമേയുള്ളൂ...പക്ഷെ കണ്ടിട്ടില്ല... എന്റെ വീടിനടുത്തും ചില മനകളുണ്ട്...പക്ഷേ ഇത്രയും പ്രസിദ്ധമല്ല...
ReplyDeleteനല്ല ലേഖനം...ആശംസകള്‍.... :)
ഒരിക്കല്‍ നിങ്ങടെ നാട്ടിലോട്ടു വരും,,,,
ReplyDeleteഞങ്ങളുടെഇല്ലത്തിന് ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ളതാണ്
ReplyDelete