Friday, 18 October 2013

ആദിവാസികളിലൂടെ (പണിയരിലൂടെ)എല്ലാരും പേടിക്കുമ്പോള്‍ അയ്യോ,അമ്മേ എന്നൊക്കെയല്ലേ പറയുക.ഞാന്‍ ചെറുപ്പത്തില്‍ "ഇപി" എന്നായിരുന്നു പറഞ്ഞിരുന്നത്.അത്  മനസിലാക്കാന്‍ കുറച്ച് കാലം വൈകികിപ്പോയിരുന്നു.കൂട്ടുകാര്‍ കളിയാക്കിയപ്പോള്‍ ആണ്,ഈ പദത്തെ കുറിച്ച് ഞാനും ചിന്തിച്ചു തുടങ്ങിയത്.ഇങ്ങനെയൊരു പദം മലയാളത്തില്‍ ഉണ്ടോ?? പിന്നെ എനിക്കിത് എവിടുന്നു കിട്ടി.ഇതിന്‍റെ സ്രോതസ് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം,ആലോചനയ്ക്ക് തിരി കൊളുത്തി.വീട്ടിലും പലപ്പോഴായി എല്ലാരേം നീരിക്ഷണത്തിന് വിധേയമാക്കി.എങ്കിലും ആരില്‍ നിന്നും ഇങ്ങനെയൊരു വാക്ക് പുറപ്പെടുന്നത് കേട്ടില്ല.പിന്നെ ഇതെനിക്ക് എവിടുന്നു കിട്ടി???
      
    എന്‍റെ തറവാടിനു ചേര്‍ന്ന്‌ പണിയരുടെ (ഒരു ആദിവാസിവിഭാഗം) കോളനി ആണ്.ഇവരാണ് ഞങ്ങളുടെ സ്ഥിരം പണിക്കാര്‍.എന്നും വീട്ടില്‍ ഇവരുണ്ടാകും.ചമ്മിയും,നങ്ങിയും മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും വീട്ടില്‍ ഉണ്ട്. അങ്ങനെ ഒരിക്കല്‍ കുരുമുളക് മെതിക്കല്‍ ആണ്.പതിവുപോലെ ചമ്മിയും,നങ്ങിയും ഉണ്ട്.അവരുടെ പുന്നാരം കേട്ടോണ്ട് ഞാനും ഉമ്മറപ്പടിയില്‍ തന്നെ ഉണ്ട്.പെട്ടെന്നൊരു ശബ്ദം കേട്ടു."ഇപി ഇപി, നോക്കിന്ടു അട്ട". ശരിയാണ്,നോക്കിയപ്പോള്‍ അട്ട.നങ്ങിയാണ് എന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കികൊണ്ട് ആ പദം ഉരിവിട്ടത്. യുറേക്ക,യുറേക്ക എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞില്ലെങ്കിലും മനസ്സില്‍ ഒരു നൂറു വട്ടം പറഞ്ഞു കാണും.ഇതാണ് പണ്ടുള്ളവര്‍ പറഞ്ഞത് "മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൌരഭ്യം".ഇവരൊക്കെ എന്‍റെ സന്തത സഹചാരികള്‍ ആയിരുന്നല്ലോ.അങ്ങനെ പണിയ ഭാഷ വരെ ഞാന്‍ പഠിച്ചു എന്ന് പറയാം.
      ഭാഷയിലേക്ക്
കോളനിയിലെ പണിയര്‍ എല്ലാരും തന്നെ അക്ഷര വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആണ്.ഇവര്‍ പരസ്പ്പരം ലിപിയില്ലാത്ത പണിയ ഭാഷയാണ് സംസാരിക്കുന്നത്.നമ്മളോട് മലയാളത്തിലും പറയും.എന്‍റെ കൂടെ ഒരു കുട്ടി,രുഗ്മിണി പഠിക്കാന്‍ ചേര്‍ന്നിരുന്നു.അവള്‍ രണ്ടിലേ തന്നെ പഠിപ്പ് നിര്‍ത്തി. കേരളം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇവര്‍ ഒരു അപമാനമായതിനാലാണോ എന്നറിയില്ല, എന്‍റെ ചെറുപ്പത്തില്‍ ഇവര്‍ക്കുവേണ്ടി ഒരു സാക്ഷരതാ ക്ലാസ് തുടങ്ങിയിരുന്നു. എന്‍റെ കുഞ്ഞാച്ചനും  (പപ്പയുടെ ഇളയ അനിയന്‍) പഠിപ്പിക്കാന്‍ പോകുമായിരുന്നു. ഇടക്കൊക്കെ ഞാനും പോകും. ഇവരുടെ പണിയഭാഷയില്‍ എല്ലാത്തിനും വാക്കുകള്‍ ഉണ്ട്.ചെറുപ്പം തൊട്ടേ അവര്‍ ആ വാക്കുകള്‍ ഉപയോഗിച്ചിട്ട് നമ്മള്‍ മലയാളം പഠിപ്പിക്കാന്‍ ചെന്നാല്‍ വെല്ലതും നടക്കോ???ഇല്ല എന്ന് ഞങ്ങള്‍ക്കും മനസിലായി.ഒരിക്കല്‍ "തവള" യെ കാണിച്ച് കുട്ടികളോട് ചോദിച്ചു, ഇതെന്താ?? "പേക്ക" എന്നുത്തരം കിട്ടി. എത്ര തവണ തവള എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടും അവര്‍ പേക്ക എന്നേ പറയൂ.പണിയ ഭാഷയില്‍ തവളയെ, പേക്ക എന്നാണെ പറയുന്നത്.അങ്ങനെ ആ ഉദ്യമം നിര്‍ത്തി.

 വയനാട്ടിലെ ആദിവാസികളില്‍ കൂടുതലും പണിയര്‍ ആണ്.ഇവരെ എല്ലാരും പേര് വിളിക്കുന്നു.ഞാനും മൂത്തവരേപ്പോലും പേരായിരുന്നു വിളിച്ചിരുന്നത്. പിന്നീടാണ് മാറ്റിയത്. കൂട്ടത്തില്‍ ഉള്ള അപ്പൂപ്പന്‍മാരേം,അമ്മൂമ്മമാരേം ബഹുമാനാര്‍ത്ഥം "മൊരവന്‍, മൊരത്തി" എന്ന് വിളിക്കും.തിരിച്ചു നമ്മളില്‍ പ്രായമായവരെ "പാപ്പന്‍,പാപ്പത്തി" എന്നും വിളിക്കും.ഈ പേരൊക്കെ ആരാ വിളിച്ചു തുടങ്ങിയത് എന്നൊന്നും ചോദിക്കരുതേ....
            
പണിയവിഭാഗം

     രൂപവും,വേഷവും
ആദ്യമൊക്കെ മറ്റ് അയല്‍വക്കക്കാരെപ്പോലെ മാത്രേ ഇവരേം കണ്ടിരുന്നുള്ളൂ.കുറച്ച് കഴിഞ്ഞപ്പോള്‍ വെത്യാസങ്ങള്‍ കണ്ട് തുടങ്ങി,അല്ല ശ്രദ്ധിച്ചു തുടങ്ങി. സാധാരണ മലയാളികളില്‍ നിന്നും ഉള്ള ഒരു അസാധാരണ മാറ്റം.
 എനിക്ക്‌ ഇവരെ നീഗ്രോ വര്‍ഗക്കാരുമായി ആണ് സാമ്യം തോന്നുന്നത്. കാരണം ഇവരുടെ കറുത്ത,തടിച്ച ശരീരവും,തോളറ്റം വരെ മാത്രം ഉള്ള ചുരുണ്ട മുടിയും തന്നെയാണ്. രൂപം മാത്രമല്ല വേഷവിധാനവും വെത്യസ്തത പുലര്‍ത്തുന്നു. മിക്കവരും പാദരക്ഷകള്‍ ഉപയോഗിക്കുന്നില്ല. സ്ത്രീകള്‍ മുട്ടറ്റം വരെയുള്ള വസ്ത്രം ആണ് ധരിക്കുന്നത്. അവരുടെ കമ്മല്‍ ഉണ്ടാക്കിയിരിക്കുന്നത് കൈതയിലകൊണ്ടാണ്.വട്ടത്തില്‍ കൈതയില മടക്കി അതിനുള്ളില്‍ കുന്നിക്കുരു വെച്ച് ,ഒരു വളയുടെ വലുപ്പം ഉള്ള കാതിലെ ഓട്ടയില്‍ വെക്കും. കൈ വിരലുകളില്‍  നിറച്ചും ചെമ്പിന്റെ മോതിരങ്ങള്‍, കയ്യില്‍ നിറച്ചും പരന്ന ചെമ്പിന്‍ വളകള്‍. മൂക്കില്‍ സഞ്ചി പോലെ നീണ്ട കമ്മല്‍.മുണ്ടില്‍ ഒരു തുണി സഞ്ചിയും ഉണ്ടാകും,പൈസയും മറ്റും വെക്കാന്‍.പുതിയ തലമുറക്കാര്‍ വസ്ത്ര ധാരണത്തില്‍ പുതിയ രീതി സ്വീകരിക്കുന്നുണ്ട്.

ഈ  കമ്മല്‍ നോക്കിക്കേ
 വിവാഹം
പലരുടെയും വിവാഹത്തിന് ഞാന്‍ പോയിട്ടുണ്ട്. വിവാഹത്തിന് വായ്ക്കുരവയും,തുടിയും ഉണ്ടാകും. വിവാഹ ദിവസം വരന്‍റെ വീട്ടുകാര്‍ "പെണ്‍പണം" വധുവിന്‍റെ അച്ഛന് നല്‍കും. വധു വരന്മാര്‍ കാരണവരുടെ കയ്യിലുള്ള വടി കുറുകെ കടന്നു വേണം പോകാന്‍.കൂടാതെ അവരുടെ പരമ്പരാഗത നൃത്തവും ഉണ്ടാകും.അതൊരു പ്രത്യേകതരം ഡാന്‍സ് തന്നെയാണ്.ഇവര്‍ എല്ലാരും നല്ല പാട്ടുകാരും ആണ്.
പരമ്പരാഗത നൃത്തം

ജീവനമാര്‍ഗം
         
പണിയര്‍ എല്ലാരും തന്നെ കൂലി പണിക്കാരാണ്.കൂടാതെ ഇവര്‍ കാട്ടില്‍ നിന്നും വിറക്,തേന്‍,ഇല്ലി അരി,നെല്ലിക്ക,പൂപ്പല്‍ തുടങ്ങിയവ ശേഖരിച്ചു കടകളിലും,വീടുകളിലും കൊണ്ടുപോയി കൊടുത്ത് ജീവിക്കും.എന്‍റെ തറവാട്ടില്‍ സ്ഥിരമായി തേനും,നെല്ലിക്കയും കൊണ്ടുത്തരുന്നത് ഇവരാണ്. തേന്‍ എടുത്തിട്ട് വരുമ്പോള്‍ ഇവരുടെ രൂപം തന്നെ മാറീട്ടുണ്ടാകും.തേനീച്ച കുത്തി മൊത്തം നീര് വെച്ചിരിക്കും.പിന്നെ കാശ് സാമ്പദിക്കല്‍ ഒന്നും ഇവരുടെ നിഗണ്ടുവില്‍ ഇല്ലാത്തതിനാല്‍ അന്നന്നേക്കുള്ള വക ഉണ്ടാക്കുക  മാത്രം ചെയ്യും.

 ഈശ്വരസങ്കല്പം
  ഇവര്‍ കല്ലില്‍ ഗുളിയനെ ആണ് ആരാധിക്കുന്നത്.അടുത്തുള്ള മറ്റ് ക്ഷേത്രങ്ങളില്‍ പോകുന്നത് കണ്ടിട്ടില്ല. അവരുടെ പ്രധാന ഉത്സവം മാനന്തവാടിക്ക് അടുത്തുള്ള വള്ളിയൂര്‍ക്കാവ് ഉത്സവമാണ്. വള്ളിയൂരമ്മയാണ് പ്രതിഷ്ഠ. മലയാള മാസം,മീനം ഒന്നാന്തി ആരംഭിച്ച് 14  ദിവസം നീളുന്ന ഉത്സവം. വയനാട്ടിലെ എല്ലാ വിഭാഗം ആദിവാസികളും പങ്കെടുക്കും. നാട്ടുകാര്‍ എല്ലാം ഈ ഉത്സവത്തിന്‌ മുമ്പ് എല്ലാ പണികളും തീര്‍ത്തു വെക്കും, കാരണം ഈ പതിനാലു ദിവസം ആരെയും പണിക്കു കിട്ടില്ല എന്നതാണ്.പണിയര്‍ക്കു ഇത് വളരെ പ്രിയപ്പെട്ട ആഘോഷമാണ്. ഇവര്‍ ഉത്സവത്തിന്‌ പോകുന്നത് കാണാന്‍ നല്ല ചേലാണ്. വസ്ത്രവും, പായയും,പുതപ്പും പാത്രങ്ങളും, എല്ലാം ആയിട്ടാണ് പോകുന്നത്.പണ്ട് അടിമവ്യവസ്ഥ നിലകൊണ്ടിരുന്നപ്പോള്‍ ഇവടെ വെച്ചായിരുന്നു ജന്മിമാര്‍ പണികള്‍ക്ക് ആവശ്യമുള്ള അടിയാളന്‍ന്മാരെ ഒരു വര്‍ഷത്തേക്ക് വേണ്ടി തിരഞെടുത്തിരുന്നത്. ചര്‍ച്ച ചെയ്ത്, ആണിനും,പെണ്ണിനും വില നിശ്ചയിച് വള്ളിയൂരമ്മയുടെ മുന്നില്‍ വെച്ച് പണം കൈമാറുന്നു. ആ ഒരു വര്‍ഷം ജന്മിയുടെ പറമ്പില്‍ കുടില്‍ വെച്ച് താമസിക്കണ൦. ജോലിയുള്ള ദിവസങ്ങളില്‍ പണിക്കാര്‍ക്ക് കൂലിയായി നെല്ല് ആണ് നല്‍കിയിരുന്നത്. പുരുഷന് നല്‍കുന്നതിന്റെ നേര്‍ പകുതിയാണ് സ്ത്രീക്ക് കിട്ടുക.
 ഇന്നും ആദിവാസി  പുരുഷന്‍ന്മാരെക്കള്‍ കുറവ് കൂലിയാണ് സ്ത്രീകള്‍ക്ക്.

വള്ളിയൂര്‍ക്കാവ് ക്ഷേത്രം

ദുശീലങ്ങള്‍
സ്ത്രീകള്‍ അടക്കം എല്ലാരും വെററില മുറുക്കും. കള്ളും കുടിക്കും. സ്ത്രീകളുടെ തുണി സഞ്ചിയില്‍ വെറ്റില,അടക്ക,ചുണ്ണാമ്പ് എന്നിവ എപ്പോഴും ഉണ്ടാകും.ചില വീട്ടില്‍ പണിക്കു പോയി,കിട്ടിയ കാശിനു കള്ളുകുടിച്ച്,രാത്രി അവരുടെ വീട്ടില്‍ തന്നെ ചെന്ന് തെറി പറയുന്ന വിരുതന്മാരും ഈ കൂട്ടത്തില്‍ ഉണ്ട് .ബോധം വരുമ്പോള്‍ പോയി കാലുപിടിച്ചു അടുത്ത ജോലിക്ക് കേറും. കള്ളുകുടിച്ചുള്ള ഇവരുടെ കലാ പ്രകടനങ്ങള്‍ പലപ്പോഴും കാണാറുണ്ട്.അപ്പോഴാണ്‌ ഇവരിലെ ഗായകന്മാര്‍ ഒക്കെ പുറത്ത് വരുന്നത്.

മരണാനന്തര ചടങ്ങുകള്‍
നേരത്തെ പറഞ്ഞതുപോലെ ദുശീലങ്ങളും,അരിവാള്‍ രോഗവും മൂലം ഇവരുടെ ദാരുണ മരണങ്ങള്‍ കാണാന്‍ എന്‍റെ ചെറുപ്പകാലം ഇടയാക്കിയിരുന്നു. എന്നും ഓരോ മരണങ്ങള്‍. മരണത്തിനും തുടിയും,വായ്ക്കുരവയും ഉണ്ടാകും.ശരീരം വെള്ളതുണിയില്‍ പൊതിഞ്ഞ് പായയില്‍ കെടത്തും.കാണാന്‍ വരുന്ന ആളുകള്‍ പായയില്‍ പൈസ ഇടണം. ഈ പൈസ അടിയന്തരത്തിന് ഉപയോഗിക്കും. ഇവര്‍ മരിച്ചാല്‍,മാറ്റൊരിടത്ത് വീണ്ടും ജീവിക്കും എന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ  ചടങ്ങുകള്‍ വെത്യസ്തമാണ്.ശരീരം ഒരിക്കലും ദഹിപ്പിക്കില്ല. മറിച്ച് കുഴിയുടെ ഒരു ഭാഗത്ത് ഒരു ചെറിയ തുരങ്കംപോലെ ഉണ്ടാക്കും .അവടെ ഇല്ലി കൊണ്ട് മെടഞ്ഞ ഒരു തട്ടില്‍ ശരീരം വെക്കും. ശരീരത്തിനൊപ്പം കുറച്ച് കഞ്ഞി, മണ്‍കലത്തില്‍ വെള്ളം, വെറ്റില, പാക്ക്, ചുണ്ണാമ്പ്, കത്തി, പാത്രം തുടങ്ങിയവയും വെക്കുന്നു. ഓരോരോ വിശ്വാസങ്ങളെ....
                                                                                                                                                   തുടരും


 (ഫോട്ടോകള്‍ക്ക് കടപ്പാട് ഗൂഗില്‍,വീഡിയോ യുടൂപ്)

49 comments:

 1. രാജാവേ ഇതൊക്കെയാണല്ലേ നിങ്ങളുടെ പണി സാധനങ്ങള്‍

  ReplyDelete
  Replies
  1. ഇക്കാ,രാജാവല്ല രാജകുമാരിയാ,,,

   Delete
 2. വയനാടിലെ ആദിവാസികളെ കുറിച്ച് ഇതിനു മുമ്പും വായിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ പുതിയൊരു അറിവാണ്. തുടര്‍ ഭാഗങ്ങളില്‍ കൂടി ഇനിയും വിശേഷങ്ങള്‍ വരട്ടെ. ലളിതമായി പറഞ്ഞ ഒരു പോസ്റ്റ് .

  ReplyDelete
  Replies
  1. ആയിക്കോട്ടെ..........

   Delete
 3. നന്നായി എഴുതി........ ആശംസകള്‍..

  ReplyDelete
 4. പണിയരെ കുറിച്ച് പഠിക്കാന്‍ ഉണ്ടായിരുന്നു
  നല്ല വിവരണം നീതു ..
  ഈശ്വര സങ്കല്പ്പങ്ങളും , മരണാന്തര ചടങ്ങുകളും
  പുതുമകള്‍ പങ്ക് വച്ചു ...
  അപ്പൊള്‍ ആദിവാസി ആണല്ലെ ? :)
  ശ്ശോ നമ്മള്‍ ഇതുവരെ കേട്ടില്ലല്ലൊ ..
  " ഈ " ഇ പി "

  ReplyDelete
  Replies
  1. ആദിവാസിയായേക്കാം

   Delete
 5. ഒരു പ്രിന്‍റ് ഞാന്‍ എടുക്കുവാ റഫറന്‍സിന്നായി

  ReplyDelete
 6. മരണാനന്തരച്ചടങ്ങുകളെപ്പറ്റി വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നു. ഒരു പോസ്റ്റിനുള്ള സ്കോപ്പുണ്ട്.

  ReplyDelete
  Replies
  1. പോസ്റ്റ്‌ പോരട്ടെ അജിത്തേട്ട....

   Delete
 7. നന്നായിട്ടുണ്ട്.....

  ReplyDelete
 8. ഇന്നലെ,ഹരിഹരന്റെ ഏഴാമത്തെ വരവ് കണ്ടു .അപ്പോള്‍ തോന്നി ആദിവാസികളുടെ ജീവിതത്തെ കുറിച്ചു കാടിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ .കാലത്ത് ആദ്യം വായിക്കുന്ന പോസ്റ്റ്‌ ഇത്. തുടക്കം മോശമായില്ല പുതിയ വിവരങ്ങള്‍ അപ്പപ്പോ പോരട്ടെ..

  ReplyDelete
  Replies
  1. ഇതിന്‍റെ ബാക്കി ഇടാം,,,

   Delete
 9. very intersting..ipi ipi...pekka...:)
  please send me the link when u post
  next to vcva2009@gmail.com

  ReplyDelete
 10. കള്ളുകുടിച്ച ഏതെങ്കിലും വിരുതൻമാരുടെ കയ്യീന്ന് തെറി കേട്ടോ?.

  നന്നായി എഴുതി. പണിയരെ നന്നായി പരിചയപ്പെടുത്തി.
  ആശംസകൾ മൊരത്തി !അതോ പാപ്പത്തിയോ?

  ReplyDelete
  Replies
  1. എനിക്ക്‌ കേട്ടിട്ടില്ല,,,

   Delete
 11. വളരെ നന്നായിരിക്കുന്നു നീതു -സന്തോഷം തോന്നുന്നു , നമ്മുടെ നാട്ടിലേ തന്നെ ഇങ്ങനെയൊരു വ്യത്യസ്തമായ ജീവിത ശൈലികളെ കുറിച്ച് വായിക്കുമ്പോള്‍. ഒരിക്കല്‍ എനിക്ക് വയനാട് വരണമെന്ന് വളരെയധികം ആഗ്രഹമുണ്ട് -ഒത്തിരി പ്രാവശ്യം പ്ലാന്‍ ചെയ്തിട്ടും മാറ്റി വെയ്ക്കപ്പെട്ട യാത്ര ആണത് (അല്ലെങ്കിലും എന്‍റെ യാത്രകള്‍ എല്ലാം മിക്കവാറും സംഭവിച്ചു പോകുന്നതാണ് ! ). അപ്പൊ, അറിയാത്ത കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി, സ്നേഹം, സന്തോഷം :)

  ReplyDelete
  Replies
  1. ചേച്ചി,എന്‍റെ വീട്ടിലോട്ടു പോരെ,,,

   Delete
 12. നല്ല ഉദ്യമം... തുടരുക, ആശംസകള്‍!

  ReplyDelete
 13. റിനിയുടെ ബ്ലോഗ്‌ വഴിയാണ് ഇവിടെ എത്തപ്പെട്ടത് .
  വളരെ വിശദമായി എഴുതിയ ആദിവാസി ജീവിതം ആസ്വദിച്ചു വായിച്ചു .
  അവരുടെ കമ്മൽ കാണാൻ എന്ത് ഭംഗിയാ ല്ലേ ?
  സ്ത്രീയുടെ ഫോട്ടോ കണ്ടപ്പോൾ സോൾട്ട് ആൻഡ്‌ പെപ്പെറിലെ ആ മൂപ്പനെ ഓര്മ വന്നു .
  നല്ല പോസ്റ്റ്‌ .. ഇനിയും വരാം .

  ReplyDelete
 14. നല്ല പോസ്റ്റ്‌ - പല വിവരങ്ങളും അറിയാന്‍ കഴിഞ്ഞു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി വായനക്ക്,,,,

   Delete
 15. ഓരോരോ വിശ്വാസങ്ങളെ....
  ഇഷ്ടായി ...അവതരണം ..

  ReplyDelete
 16. പണിയരെക്കുറിക്കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...
  ബാക്കി കൂടി പോരട്ടെ.
  ആശംസകൾ...

  ReplyDelete
  Replies
  1. നന്ദി വായനക്ക്,,,,,

   Delete
 17. Replies
  1. വീണ്ടും സ്വാഗതം,,,,

   Delete
 18. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി അറിയിക്കട്ടെ ... ആശംസകള്‍ :)

  ReplyDelete

 19. പുതിയ അറിവുകൾ നല്കിയ നല്ലൊരു പോസ്റ്റ്‌ ....

  ReplyDelete
 20. അറിയാത്ത ,കേള്‍ക്കാത്ത ഒരുപാട് പുത്തന്‍ അറിവുകള്‍ ...
  നന്ദി നീതു
  അസ്രൂസാശംസകള്‍

  ReplyDelete
 21. ആദിവാസികളുടെ ചടങ്ങുകളിൽ ഇടയ്ക്ക,തുടി എന്നിവ പോലെയുള്ള ഒരു തുകൽ വാദ്യം ഉപയോഗിക്കാറുണ്ട്,ഒരു പ്രത്യേക താളത്തിലാണ് അവർ കൊട്ടുന്നത്...

  ReplyDelete
 22. കാണി,കൊഞ്ചം എന്നീ വാക്കുകളും,ചില മലയാളം വാക്കുകൾ നീട്ടിയതും കുറുക്കിയതും ആയ പദങ്ങൾ (ഉദാ:എനാക്ക്-എനിക്ക്) ഇവർ ഉപയോഗിക്കാറുണ്ട്... പിന്നെ,പണിയർ ആദിവാസികളിലെ താഴ്ന്ന വിഭാഗമാണ്‌,കുറിച്യർ,കുറുമർ,മുള്ളകുറുമർ,മലയരയർ,നായാടി,വേടർ, എന്നീ വിഭാഗങ്ങളും വയനാട്ടിൽ ഉണ്ട്,എന്റെ അറിവിൽ മലയരയർ തൊടുപുഴ ഭാഗത്തും ഉണ്ട്...

  ReplyDelete
  Replies
  1. കാണി എന്ന വാക്കിനു അര്‍ത്ഥം ഇല്ല എന്നാണു,,,

   Delete
 23. നല്ല എഴുത്ത് പണിയരുടെ മരണാനന്തര ചടങ്ങുകള്‍ എന്ന് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തപ്പോഴാണ് ഇത് കിട്ടിയത്. അവരെക്കുറിച്ച് ഒരുപാട് അറിയാത്ത കാര്യങ്ങള്‍ അറിഞ്ഞു... നന്ദി

  ReplyDelete
 24. എഞ്ചിലേ അബ അടങ്ക...

  ReplyDelete